For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുർഗയുടെ ഭർത്താവിന് നട്ടെല്ല് ഇല്ലെന്ന് പറയുന്നു, വിമർശനം മുഴുവൻ സ്ത്രീയ്ക്ക്; പിന്തുണയുമായി കൃഷ്ണ

  |

  നടന്‍ കൃഷ്ണ ശങ്കറും നടി ദുര്‍ഗ കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് കുടുക്ക് 2025. അള്ള് രാമേന്ദ്രന്‍ എന്ന സിനിമയ്ക്ക് ശേഷം ബിലഹരിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മുന്‍പ് സിനിമയിലെ പാട്ടുകളൊക്കെ ഹിറ്റായിരുന്നു. എന്നാല്‍ കൃഷ്ണയും ദുര്‍ഗയും തമ്മിലുള്ള ലിപ് ലോക് സീനുകളാണ് ചര്‍ച്ചയായത്.

  ടീസറ് വന്നപ്പോഴും പലയിടങ്ങളിലായി ലിപ് ലോക് സീനുകളും ഗ്ലാമറസ് രംഗങ്ങളും കാണിച്ചിരുന്നു. പക്ഷേ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് നടി ദുര്‍ഗയ്ക്കാണ്. നടിയുടെ ഭര്‍ത്താവിന് നട്ടെല്ല് ഇല്ലെന്നും അദ്ദേഹത്തിന്റെ വീട്ടുകാരെ പോലും മോശമായി സംസാരിച്ചിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം രേഖപ്പെടുത്തി നടന്‍ കൃഷ്ണ ശങ്കര്‍ എത്തിയിരിക്കുകയാണ്.

  കൃഷ്ണ ശങ്കറിന്റെ കുറിപ്പിങ്ങനെ... 'ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്.

  ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ്! തുറന്നടിച്ച് ബിലഹരി

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്. ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ടെന്ന് പറഞ്ഞാല്‍ ലിപ് ലോക്കിന്റെ ആശങ്കകള്‍ മാറ്റി വച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  പക്ഷെ അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്‌സ്പീരിയന്‍ കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ട് വരണമെന്നാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്.

  ദിൽഷയെ വിവാഹം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ് ബി​ഗ് ബോസ് താരം ഡോ റോബിൻ

  നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക'. നടന്റെ കുറിപ്പ് അവസാനിക്കുന്നു..

  അടുമുടി ദുരൂഹത ഉണര്‍ത്തുന്ന കഥയാണ് കുടുക്ക് 2025 പറയുന്നത്. കിടിലന്‍ സര്‍പ്രൈസും ട്വിസ്റ്റുകളുമൊക്കെ നിറഞ്ഞിട്ടുള്ള ടീസറില്‍ ദുര്‍ഗയും കൃഷ്ണയും അടുത്തിടപഴകുന്ന രംഗങ്ങളാണുള്ളത്. ഷൈന്‍ ടോം ചാക്കോ, സ്വാസിക തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.

  English summary
  Actor Krishna Sankar Supports To Durga Krishna Against Cyber Criticism Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X