»   » കൊച്ചിയിലെ ഹോട്ടല്‍ റമദയില്‍ സംഭവിച്ചത് എന്താണ്? ഞാനും എന്റെ മകനും അശ്ലീലം കലര്‍ത്തി സംസാരിക്കാറില്ല

കൊച്ചിയിലെ ഹോട്ടല്‍ റമദയില്‍ സംഭവിച്ചത് എന്താണ്? ഞാനും എന്റെ മകനും അശ്ലീലം കലര്‍ത്തി സംസാരിക്കാറില്ല

By: സാൻവിയ
Subscribe to Filmibeat Malayalam

ഹണി ബീയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും താരങ്ങളില്‍ നിന്നും മോശം അനുഭവമുണ്ടായി എന്ന് ആരോപിച്ച് പുതമുഖ നടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ഹണി ബീയുടെ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Also Read: കള്ളക്കേസില്‍ കുടുക്കിയത് എന്റെ കരിയറും ഭാവിയും തകര്‍ക്കാന്‍, ദിലീപിന്റെ നായിക ഹൈക്കോടതിയിലേക്ക്.!!

സിനിമാ താരങ്ങളായ ഇവര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ലാല്‍. യുവതി പരാതിയില്‍ പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നും എന്റെ മകനും ഞാനും ഇതുവരെ അശ്ലീലം കലര്‍ന്ന ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും ലാല്‍ പറഞ്ഞു.

കൊച്ചി റമദ ഹോട്ടലില്‍

ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണ് ഈ പെണ്‍കുട്ടി. എല്ലാം ഒാക്കെയാണെന്ന് പറഞ്ഞ് വന്ന പെണ്‍കുട്ടി ക്യാമറയ്ക്ക് മുമ്പില്‍ പല രംഗങ്ങളും തനിക്ക് കംഫര്‍ട്ടബിളല്ലെന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താത്കാലികമായി ടാറ്റു കുത്തണമെന്ന് പറഞ്ഞിരുന്നു. അതിനോട് പോലും പോസിറ്റീവയല്ല ആ പെണ്‍കുട്ടി പ്രതികരിച്ചത്.

ശ്രീനാഥ് ഭാസിയുടെ സീന്‍

ശ്രീനാഥ് ഭാസിയുമായുള്ള സീനിന് ശേഷമാണ് ഈ പെണ്‍കുട്ടിയുടെ സീന്‍ ചിത്രീകരിക്കുന്നത്. പെണ്‍കുട്ടി കാറില്‍ വന്നിറങ്ങുന്ന ഒരു രംഗമാണ്. ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ തനിക്കിത് കംഫര്‍ട്ടബിളല്ല. ഇപ്പോള്‍ ഷൂട്ടിങ് പറ്റില്ലെന്നാണ് പറഞ്ഞത്.

ജീന്‍ പോളിന് ദേഷ്യം വന്നു

ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഷനിലായിരുന്ന സംവിധായകന്‍ ജീന്‍ പോളിന് ഇതുക്കേട്ടപ്പോള്‍ ദേഷ്യം വന്നു. പെണ്‍കുട്ടിയോട് പൊക്കോളാനും പറഞ്ഞു. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ പെണ്‍കുട്ടി ബാഗുമെടുത്ത് ഇറങ്ങി പോയി.

അഭിനയം തീരെ മോശം

50,000 രൂപയാണ് പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞിരുന്നത്. അഭിനയവും വളരെ മോശമായിരുന്നു. ഞാന്‍ പറഞ്ഞു അത്രയും പണമൊന്നും കൊടുക്കേണ്ടെന്ന് ...

അനാവശ്യമായ പരാതി

അനാവശ്യമായ ഒരു പരാതിയാണ് ഇപ്പോള്‍ പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. അതും സിനിമ പുറത്തിറങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ എന്തും പറയാമെന്ന സ്ഥിതിയാണിപ്പോള്‍. അനാവശ്യമായ പരാതിക്ക് പിന്നില്‍ ആരുമില്ലെന്ന് കരുതുന്നതായും ലാല്‍ പറഞ്ഞു.

ഇതൊന്നും അംഗീകരിക്കാനാവില്

10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. ജീന്‍ പോളും ശ്രീനാഥ് ഭാസിയും എല്ലാവരുടെ മുമ്പില്‍ വെച്ച് മാപ്പ് പറയണമെന്നും. പക്ഷേ ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലാല്‍ പറഞ്ഞു.

നിയമപരമായി നേരിടും

ജീന്‍പോളിന് എതിരായ കേസ് നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. കാശ് കൊടുത്ത് ഒത്തുതീര്‍ക്കാനില്ല. സ്ത്രീകള്‍ക്ക് വേണ്ടി തന്നെയാണ് ഇത്തരമൊരു നിലപാട് എടുത്തതെന്ന് ലാല്‍ പറയുന്നു.

Case Booked Against Jean Paul Lal And Sreenath Bhasi
English summary
Actor Lal comment on Jean Paul lal issue.
Please Wait while comments are loading...

Malayalam Photos

Go to : More Photos