»   »  ഒരു ചിത്രം നൂറ് വാക്കിന് തുല്യം; മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസിക്കും പറയാനുണ്ട് ചിലത്

ഒരു ചിത്രം നൂറ് വാക്കിന് തുല്യം; മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസിക്കും പറയാനുണ്ട് ചിലത്

Written By:
Subscribe to Filmibeat Malayalam

 സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തെ കുറിച്ചാണ്. തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം'' എന്ന തലക്കെട്ടോടു  കൂടി വന്ന അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ്. ചിത്രത്തിനു പിന്തുണയും എതിർപ്പുമായി ഒരുപാടു പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത മുഖ ചിത്രത്തിന് പിന്തുണയുമായി സിനിമ താരം ലിസി രംഗത്തെത്തിയിട്ടുണ്ട്. ഒരു മില്യൺ വാക്കുകൾ സംസാരിക്കുന്നതിനു പകരം ഈ ഒരൊറ്റ ചിത്രം മതിയെന്ന് ലിസി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

lisy

ഇതുവരെയായിട്ടും ഒരു ഇന്ത്യൻ മാസികയുടെ മുഖ ചിത്രമായി ഇത്രയും ധീരമായ ചിത്രം താൻ കണ്ടിട്ടില്ലെന്ന് ലിസി പറഞ്ഞു. 2012 ൽ ഇതേ പശ്ചാത്തലത്തിൽ ടൈംസ് മാഗസീൻ ഒരു മുഖ ചിത്രം ഒരുക്കിയിരുന്നു. എന്നാൽ അതിൽ നിന്നും ഏറെ മുകളിലാണ് ഗൃഹലക്ഷ്മിയുടെ ഈ കവർ ചിത്രമെന്നു ലിസി പറഞ്ഞു.

ധീരമായ ചുവട് വയ്പ്പ്

‘ഒരു ഇന്ത്യന്‍ മാസികയുടെ കവര്‍ചിത്രമായി ഇത്ര ധീരവും ചിന്തയുണര്‍ത്തുന്നതുമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തില്‍ 2012ല്‍ ടൈം മാഗസിന്‍ മുഖചിത്രം ഒരുക്കിയിരുന്നെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നതാണ് ഇത്. 1968ലാണ് ഒരു കറുത്ത വര്‍ഗക്കാരിയെ കവര്‍ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഗ്ലാമര്‍ മാഗസിന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

നിങ്ങൾ താരം തന്നെ

ഗൃഹലക്ഷ്മിയിലെ കവർ ചിത്രത്തിൽ പ്രതൃക്ഷപ്പെട്ടത് ജിലു ജോസഫ് ആണ്. നിങ്ങൾ ഏറെ വിസ്മയിപ്പിച്ചുവെന്നും ലിസി പറഞ്ഞു. നിങ്ങൾ ഏറെ തിളങ്ങുന്നു എന്നും ലിസി വ്യക്തമാക്കി.

ജിലു ജോസഫ്

മോഡലും നടിയുമായ ജിലു ജോസഫാണ് കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ലിസി ഫേസ്ബുക്കിൽ കുറിച്ചതു പോലെ മാറ്റത്തിലേയ്ക്കുള്ള ചുവട് വയ്പ്പായിട്ടാണ് എല്ലാവരും ഈ ചിത്രത്തെ കാണുന്നത്.

ലിസി ഫേസ്ബുക്ക് പോസ്റ്റ്

ലിസി ഫേസ്ബുക്ക് പോസ്റ്റ്

സിന്ദൂരമിടാതെ മൂലയൂട്ടാനുളള ധൈര്യം

സിന്ദൂരമിടാതെ മുലയൂട്ടാനുള്ള ധൈര്യം സ്ത്രീകൾക്ക് ഇനി എന്നാണാവോ ഉണ്ടാവുകയെന്നു സംവിധായകനും ഛായഗ്രാഹകനുമായ പ്രതാപ് ജോസഫ് . തന്റെ ഫേസ് ബുക്ക് പോജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

അമ്മമാർക്ക് മാത്രമുള്ള പ്രിവിലേജ്

കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മമാർക്ക് മാത്രമുള്ള പ്രിവിലേജാണ്. അതിനെ സമൂഹം മറ്റൊരു രീതിയിൽ നോക്കുമ്പോഴാണ് അതിൽ അസ്വാഭാവികത വരുന്നതെന്നു ചിത്രത്തിൻറെ മുഖ ചിത്രമായ മോഡൽ ജിലും ജോസഫ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഷാജി കൈലാസ്- മോഹൻ ലാൽ ടീമിന്റെ മാസ് ചിത്രം വരുന്നു! ലാലേട്ടൻ വീണ്ടും മീശ പിരിക്കും!

പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്...

ഇങ്ങനെ നടന്നാൽ ഒരു പെൺകുട്ടിയും തിരിഞ്ഞ് നോക്കില്ല! കാമുകൻമാർക്ക് ജയസൂര്യയുടെ ഒരു കിടിലൻ ഉപദേശം!

English summary
actor lisy facebook post about grihalekshmi cover photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam