»   » കാളയെ ഉപദ്രവിക്കലല്ല, പൗരഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണ് ജെല്ലിക്കെട്ട്

കാളയെ ഉപദ്രവിക്കലല്ല, പൗരഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണ് ജെല്ലിക്കെട്ട്

By: ഗൗതം
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തില്‍ മമ്മൂട്ടി പിന്തുണച്ചത് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം പേരന്‍പിന് വേണ്ടിയാണെന്ന് സംസാരമുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവത്തെ അനുകൂലിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമ്മൂട്ടി വീണ്ടും രംഗത്ത്.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു നേതാവില്ലാതെ മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജെല്ലിക്കെട്ട് സമരം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തതാണെന്ന് മമ്മൂട്ടി.

വാട്‌സപ് സാംസ്‌കാരിക കൂട്ടായ്മ ഞാറ്റുവേല സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലാണ് മമ്മൂട്ടി ജെല്ലിക്കെട്ട് വിവാദത്തെ കുറിച്ച് സംസാരിച്ചത്. തുടര്‍ന്ന് വായിക്കാം..

കേരളത്തിലെ സമരം

തമിഴ്‌നാട്ടില്‍ അഞ്ച് ലക്ഷം പേര്‍ ഒരു നേതാവ് പോലുമില്ലാതെ നടത്തിയ സമരം വല്ലാതെ ആകര്‍ഷിച്ചു. സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളി പറയുന്നവരാണ് മലയാളികള്‍. കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയും കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കലുമാണ് നമ്മുടെ സമര മാര്‍ഗമെന്നും മമ്മൂട്ടി പറഞ്ഞു.

എന്താണ് ജെല്ലിക്കെട്ട്

കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജെല്ലിക്കെട്ട്. പാശ്ചാത്യരാജ്യങ്ങളിലേതു പോലെ കുത്തി കൊല്ലുന്നുമില്ല. പൗരഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണ് ജെല്ലിക്കെട്ടെന്നും മമ്മൂട്ടി പറഞ്ഞു.

തമിഴ്‌നാട്ടുകാരുടെ വികാരമാണ്

മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമില്ലാത്ത മനുഷ്യനും തമ്മിലുള്ള ഇടപ്പെടലാണ് ജെല്ലിക്കെട്ട്. ഇത് തമിഴ്‌നാട്ടുകാരുടെ വികാരമാണ്. കുത്തക കമ്പിനികള്‍ക്കെതിരെയും തമിഴ്‌നാട്ടില്‍ സമരം രൂപപ്പെട്ട് വരുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ആഗോളവത്കരണത്തിനെതിരായി

ഞങ്ങളുടെ നാട്ടിലുള്ളത് ഞങ്ങള്‍ക്കെന്ന നിലപാടുമായി ആഗോളവത്കരണത്തിനെതിരായ സമരമായി ജെല്ലിക്കെട്ടിനെ കാണാണമെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Actor Mammootty about Jellikattu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam