»   » മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ഡയലോഗുണ്ട്. താമരശ്ശേരി... ചൊരം.. ഡയലോഗ് മറ്റാരുടെയുമായിരുന്നില്ല. കുതിരവട്ടം പപ്പുവിന്റേതാണ്. എന്നാല്‍ പപ്പു ഹിറ്റാക്കിയ ഈ ഡയലോഗ് പറയേണ്ടത് മാമുക്കോയയായിരുന്നുവത്രേ. മാമുക്കോയ തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ശ്രീനിവാസന്റെ പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ചിത്രത്തിലേക്ക് മാമുക്കോയയെ അഭനയിക്കാന്‍ ക്ഷണിക്കുന്നത്. എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിന്റെ തിരക്കിലായതിനാല്‍ മാമുക്കോയ ആ കഥാപാത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

കുതിരവട്ടം പപ്പുവിന്റെ കൈയ്യിലെത്തി ഡയലോഗ് സൂപ്പര്‍ഹിറ്റായ കഥ. തുടര്‍ന്ന് വായിക്കൂ..

മാമുക്കോയ ഉപേക്ഷിച്ചു

പൊന്‍മുട്ടയിടുന്ന താറാവിന്റെ തിരക്കിലായതിനലാണ് താന്‍ ആ കഥാപാത്രം ഉപേക്ഷിച്ചതെന്ന് മാമുക്കോയ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ ഇക്കാര്യം പറയുന്നത്.

പപ്പുവേട്ടന്‍ ചെയ്യും

ഈ വേഷം പപ്പുവേട്ടന്‍ ചെയ്യുമെന്ന് പറഞ്ഞത് ഞാനായിരുന്നു. അദ്ദേഹത്തോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് പപ്പുവേട്ടന്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്.

പപ്പുവേട്ടന്റെ മറുപടി

പപ്പുവേട്ടനെ വിളിച്ചു. 'പപ്പുവേട്ടാ പ്രിയന്റെ ഒരു സിനിമ കോഴിക്കോട് നടക്കുന്നുണ്ട്. ഞാനിവിടെ താറാവിന്റെ സെറ്റില്‍ പെട്ടിട്ടുണ്ട്. അതില് ങ്ങള് പോയി ചെയ്‌തോളീ' അതുകേട്ടപ്പോള്‍ പപ്പുവേട്ടന്‍ ' അയിനെന്താ ആയിക്കോട്ടെ ഞാന്‍ ചെയ്‌തോളാ മോനേ' എന്ന് പറഞ്ഞു.

എനിക്ക് സാധിക്കില്ല

ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ ഡയലോഗുണ്ട്. താമരശ്ശേരി... ചൊരം.. ഈ ഡയലോഗ് ചെയ്യാന്‍ പപ്പുവേട്ടനല്ലാതെ തനിക്ക് പറ്റില്ലെന്ന് മാമുക്കോയ പറയുന്നു.

English summary
Actor Mamukkoya about Kuthiravattom Pappu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam