»   » ഒപ്പത്തില്‍ ലാല്‍ കാണിച്ച അത്ഭുതം, മാമുക്കോയ പറയുന്നു

ഒപ്പത്തില്‍ ലാല്‍ കാണിച്ച അത്ഭുതം, മാമുക്കോയ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ കഴിവുകളെ കുറിച്ച് സിനിമാ ലോകത്തുള്ള പലരും പറഞ്ഞിട്ടുള്ളതാണ്. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ലാലിന് കുറച്ച് കൂടി നന്നാക്കമായിരുന്നുവെന്ന് നോക്കി നില്‍ക്കുന്നവര്‍ക്ക് തോന്നും, പക്ഷേ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞെട്ടിപോകും. അതിഗംഭീരം എന്നായിരിക്കും പറയുക.

പക്ഷേ ലാലിന്റെ ഈ അത്ഭുതങ്ങള്‍ ഒന്നും സിനിമയിലെ എക്‌സ്പീരിയന്‍സുകൊണ്ട് ഉണ്ടാക്കിയെടുത്തത് അല്ല. ലാലിന്റെ ഉള്ളിലെ കഴിവാണിത്. പറയുന്നത് മറ്റാരുമല്ല. ഒരുപാട് ചിത്രങ്ങളില്‍ ലാലിനൊപ്പം അഭിനയിച്ച മാമൂക്കോയയാണ് ഇക്കാര്യം പറയുന്നത്. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മാമൂക്കോയ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി

ഒപ്പത്തിനൊപ്പം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഏറ്റവും പുതിയ ചിത്രമായ ഒപ്പത്തില്‍ മാമുക്കോയ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ' കുഞ്ഞിക്ക' എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ കാണിച്ച അത്ഭുതം

ഡബ്ബിങ് സമയത്ത് സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മള്‍ വിചാരിക്കും ഇവനെപ്പോള്‍ ഇങ്ങനെ അഭിനയിച്ചുവെന്ന്. കൂടെ അഭിനയിച്ചിട്ടും ഞാനിത് കണ്ടില്ലല്ലോ എന്ന് തോന്നി പോകും. മാമുക്കോയ പറയുന്നു.

പലപ്പോഴും തോന്നിയിട്ടുണ്ട്

ഒപ്പത്തില്‍ മാത്രമല്ല, മുമ്പും പലപ്രാവശ്യം അഭിനയത്തില്‍ ലാല്‍ അത്ഭുതം കാണിക്കുന്നതായി തോന്നിയെന്ന് മാമുക്കോയ പറയുന്നു.

ലാല് മാറിയോ

ലാലിനൊപ്പം അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളായി. പക്ഷേ ലാലിന് ഒരു മാറ്റവുമുണ്ടായിട്ടില്ല. കുറച്ചു കൂടി വലിയൊരു നടനായി തോന്നി- മാമൂക്കോയ പറയുന്നു.

സിനിമയെ ഗൗരവത്തോടെ കാണുന്നു

സിനിമയെ ഗൗരവത്തോടെയും മഹത്വത്തോടെയും വീക്ഷിക്കുന്ന നടനാണ് മോഹന്‍ലാലെന്ന് മാമുക്കോയ പറഞ്ഞു.

English summary
Actor Mamukkoya about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam