»   » എന്നോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍ക്കാണ് അവകാശം, അവന്റെ മാത്രം രാജ്യമല്ല ഇന്ത്യ!

എന്നോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍ക്കാണ് അവകാശം, അവന്റെ മാത്രം രാജ്യമല്ല ഇന്ത്യ!

By: Thanmaya
Subscribe to Filmibeat Malayalam

സംവിധായകന്‍ കമലിനെതിരെയുള്ള സംഘപരിവാറിന്റെ ഭീഷണിയില്‍ സിനിമാക്കാരും പ്രതികരിച്ച് തുടങ്ങി. അലന്‍സിയര്‍ ലെ ലോപസ് കാസര്‍കോട് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ശേഷമാണ് മിക്കവരും മുന്നോട്ട് വന്ന് തുടങ്ങിയത്. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഓരോന്ന് സംഭവിക്കാന്‍ ഉണ്ടെന്നും അത് സംഭവിച്ചുവെന്ന് വിചാരിച്ചാല്‍ മതിയെന്നും മോഹന്‍ലാല്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ നടന്‍ മാമുക്കോയയും പ്രതികരിക്കുന്നു. സംവിധായകന്‍ കമലിനെതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്ന് മാമുക്കോയ. പ്രതികരിക്കാന്‍ പോയാല്‍ തിന്നാന്‍ വരുന്ന അവസ്ഥയാണ്. ആളുകള്‍ക്ക് ഇപ്പോള്‍ അഭിപ്രായം പറയാന്‍ പേടിയാണ്. അത് അവന്റെ കുറ്റമല്ല, വ്യാഖ്യാനിച്ച് എടുക്കുന്നവരുടെ കുറ്റമാണെന്നും മാമുക്കോയ പറഞ്ഞു.

എല്ലാവര്‍ക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകും

രാഷ്ട്രീയപരമായി എനിക്ക് ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകും. മുമ്പൊക്കെ രാഷ്ട്രീയപരമായി എന്തെങ്കിലും പ്രതികരിച്ചാല്‍ അതിനോട് എതിര്‍പ്പുണ്ടെങ്കിലും പരസ്പരം ആളുകളെ ബഹുമാനിക്കും. പക്ഷേ ഇന്നതല്ല അവസ്ഥ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ പറഞ്ഞത്.

അവന്റെ മാത്രം രാജ്യമല്ല ഇന്ത്യ

എന്നോട് രാജ്യം വിട്ട് പോകൂ.. എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. അവന്റെ മാത്രം രാജ്യമല്ലല്ലോ ഇന്ത്യ. അവന്റെയും എന്റെയുമാണ് ഇന്ത്യ. പൊതു ജനങ്ങളുടേതാണ് ഇന്ത്യ. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അല്ല.

ഇത്തരം കാര്യങ്ങള്‍ ആര് പറഞ്ഞാലും വിവരക്കേടാണ്

എല്ലാ മക്കളുടേതാണ് ഇന്ത്യ. നേതാക്കളോ അണികളോ ആര് ഇത്തരം കാര്യങ്ങള്‍ പറഞ്ഞാലും അത് വിവരക്കേട് തന്നെയാണ്. മാമൂക്കോയ പറഞ്ഞു.

കമല്‍ എന്ത് തെറ്റാണ് ചെയ്തത്? അത് പറയട്ടെ

കമല്‍ എന്ത് തീവ്രവാദമാണ് ചെയ്തുവെന്ന് പറയുന്നത്. എങ്കില്‍ ആദ്യം അദ്ദേഹത്തിന് അത് പറഞ്ഞ് മനസിലാക്കി കൊടുക്കൂ. എന്നാലല്ലേ അദ്ദേഹത്തിന് അത് തിരുത്താന്‍ കഴിയുകയുള്ളു.

വിഘടിക്കാന്‍ ശ്രമിക്കരുത്

ജാതിയും മതവും മറന്ന് ജനങ്ങള്‍ അദ്ധ്വാനിച്ച് നേടിയതാണ് രാജ്യത്തെ സ്വാതന്ത്ര്യം. അത് വിഘടിപ്പിക്കാന്‍ ശ്രമിക്കരുത്. ഇത് നല്ല സൂചനയല്ല. വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍.

വാസുവേട്ടന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്

എംടിയുടെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ഒരു അധികാരവുമില്ല. വാസുവേട്ടന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.

English summary
Actor Mamukkoya react Kamal issue.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam