twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട മോഹന്‍ലാല്‍

    By Ajith Babu
    |

    Mohanlal
    കലാലയങ്ങളില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥി യൂണിയനുകള്‍ അധികാരത്തില്‍ വരുന്നതെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഉന്നമനത്തിന് വേണ്ടിയാകണമെന്ന് നടന്‍ മോഹന്‍ലാല്‍.

    കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃത സര്‍വകലാശാലയില്‍നിന്നും ഓണററി ബിരുദം ലഭിച്ചതില്‍ സന്തോഷമുണെ്ടന്നും കാവാലം നാരായണ പണിക്കരുടെ കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് സംസ്‌കൃതം പഠിക്കാത്ത തനിക്ക് പൂര്‍വ ജന്മത്തിലെ പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    അന്യസംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച കര്‍ണഭാരം നാടകം കേരളത്തില്‍ അവതരിപ്പിക്കാന്‍ വേദി ലഭിക്കാത്തത് നിര്‍ഭാഗ്യം കൊണ്ടാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ ആര്‍. രാഹുല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

    പ്രോ വൈസ് ചാന്‍സലര്‍ ഡോ.സുചേത നായര്‍, രജിസ്ട്രാര്‍ ഡോ.വേലായുധന്‍, ഡോ.എന്‍ പ്രശാന്ത്കുമാര്‍, പ്രഫ.കെ.കെ വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രങ്ങളും ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

    English summary
    Malayalam superstar Mohanlal said that avoid politics in college campus.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X