»   » അല്‍ഫോന്‍സ് പുത്രനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

അല്‍ഫോന്‍സ് പുത്രനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ഒപ്പം ട്രെയിലറിന്റെ എഡിറ്റിങ് നിര്‍വ്വിഹിച്ച അല്‍ഫോന്‍സ് പുത്രനോട് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍. തന്‌റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ട്രെയിലര്‍ പോസ്റ്റ് ചെയ്തുകൊണ്ട് അല്‍ഫോന്‍സ് പുത്രനോട് നന്ദി അറിയിച്ചത്. മോഹന്‍ലാലിന്റെ പോസ്റ്റിന് അല്‍ഫോന്‍സ് പുത്രനും ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.

എംഎസ് അയ്യപ്പനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ട്രെയിലറിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കാനായി സംവിധായകന്‍ പ്രിയദര്‍ശന്‍ അല്‍ഫോന്‍സ് പുത്രനെ ക്ഷണിക്കുകയായിരുന്നു. ജൂലൈ 22നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. 1.46 മിനിറ്റുള്ള ട്രെയിലര്‍ ത്രില്ലിങ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.


mohanlal

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രം ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ ജയരാമന്‍ നടത്തുന്ന ശ്രമമാണ് ചിത്രം. വിമലാ രാമന്‍, അനുശ്രീ, സമുദ്രക്കനി, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍കെ എകമ്പരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും. ഓണ ചിത്രമായാണ് ഒപ്പം തിയേറ്ററുകളില്‍ എത്തുക.


English summary
Actor Mohanlal facebook post thanks for Alphonse Puthren.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam