»   » കലാകാരന്‍മാര്‍ കൂച്ചുവിലങ്ങില്‍: മുകേഷ്

കലാകാരന്‍മാര്‍ കൂച്ചുവിലങ്ങില്‍: മുകേഷ്

Posted By:
Subscribe to Filmibeat Malayalam
ഇന്നത്തെ കലാകാരന്മാര്‍ കൂച്ചുവിലങ്ങുകള്‍ അണിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് നടന്‍ മുകേഷ്. പുതിയ തലമുറകളിലെ ക്യാമ്പസിനും യൗവനത്തിനും മാത്രമേ അത്തരം വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍ പറ്റുകയൂള്ളൂ. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ സംഘടിപ്പിച്ച് 'മുകേഷ് അറ്റ് 30' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. മലയാള സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ മുകേഷിനെ ആദരിക്കാനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുകേഷിന്റെ പൂര്‍വ്വ കലാലയമായ കൊല്ലം എസ്എന്‍ കോളേജാണ് ചടങ്ങിന് വേദിയായത്.

എസ്എന്‍ കോളേജിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. തന്നെ ആദരിക്കുന്ന ചടങ്ങ് പൂര്‍വ്വ കലാലയത്തില്‍ വച്ച് സംഘടിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മുകേഷ് പറഞ്ഞു. പതിവു പോലെ തമാശകളും കലാലയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും പങ്കുവച്ചാണ് മുകേഷ് പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍ കുമാര്‍ സാഹ്‌നി, മുകേഷിന്റെ ആദ്യചിത്രമായ ബലൂണിന്റെ നിര്‍മാതാവ് ഡോ ബിഎ രാജാകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് സിനിമയില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നതെന്ന് കുമാര്‍ സാഹ്‌നി അഭിപ്രായപ്പെട്ടു.

English summary
Mukesh, son of great theatre performers O. Madhavan and Vijayakumari, continues his parents’ legacy even after three decades in the Malayalam film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam