»   »  എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കുള്ള നീനയുടെ ഗ്യാപ് വലുതായിരുന്നു. അങ്ങനെ സംഭവിക്കുന്നത് പുതിയ ഓഫറുകള്‍ വരാത്തതുക്കൊണ്ടായിരുന്നില്ല, തേടിയെത്തുന്ന ഓഫര്‍ ഏറെയാണ്, എന്നാലോ? തിരക്കഥ പോലും നോക്കാതെ നീന കുറുപ്പ് ആ ചിത്രം വേണ്ടെന്ന് വയ്ക്കും. അഥവ അത് ആ ഓഫര്‍ സ്വീകരിച്ചാല്‍ സംവിധായകന്റെ ഇഷ്ടത്തിന് മാറാനും താരം തയ്യാറല്ല.

നീന കോളേജില്‍ പഠിച്ചുക്കൊണ്ടിരുന്ന കാലത്താണ് മോഹന്‍ലാലിന്റെ അമൃതം ഗമയയിലേക്ക് ഓഫര്‍ വരുന്നത്. നീന നന്നായി ക്ഷീണിച്ചിരിക്കുന്ന സമയം, ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഹരിഹരന്‍ വണ്ണം കൂട്ടാന്‍ നീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ നീന മറ്റൊന്നും നോക്കിയില്ല, തനിയ്ക്ക് മാറ്റങ്ങള്‍ വരുത്തി അഭിനയിക്കാന്‍ തയ്യാറല്ലന്ന് പറഞ്ഞ് നീന ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് ആ റോളിലേക്ക് ഹരിഹരന്‍ പാര്‍വ്വതിയെ ക്ഷണിക്കുന്നത്. ചിത്രം പുറത്തിറങ്ങിപ്പോള്‍ സൂപ്പര്‍ ഹിറ്റും, ഇങ്ങനെ പല ഹിറ്റ് ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിട്ടും നീന ആ ഓഫറുകളെല്ലാം വേണ്ടെന്ന് വച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ..

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്ക് എത്താനുള്ള തന്റെ ഗ്യാപ് വലുതായിരുന്നു. അതെല്ലാം എന്റെ തെറ്റാണ്. ഒരിക്കലും അതിന് താന്‍ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല. നീന പറയുന്നു

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

പല നല്ല ഓഫറുകള്‍ വന്നിട്ടും വേണ്ടെന്ന് താന്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. സിനിമയ്ക്ക് അത്രയ്ക്ക് പ്രാധാന്യം മാത്രമേ താന്‍ കൊടുത്തിട്ടുള്ളൂ. നീന പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീന ഇക്കാര്യം പറയുന്നത്.

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

നല്ല ഓഫറുകള്‍ വന്നപ്പോഴും സിനിമയ്ക്കും സംവിധായകനും വേണ്ടി മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഹരിഹരന്റെ അമൃതം ഗമയ എന്ന ഹിറ്റ് ചിത്രത്തില്‍ നിന്ന് ഞാന്‍ മാറിയതും അതുക്കൊണ്ട് തന്നെ. നീന കുറുപ്പ് പറയുന്നു.

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് നീന കുറുപ്പ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷമാണ് നീന അവതരിപ്പിച്ചത്.

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

ആദ്യ ചിത്രം ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ കാര്യമായ വേഷമൊന്നും നീനയ്ക്ക് കിട്ടിയിരുന്നില്ല. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തി. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

രാജസ്ഥാനില്‍ വച്ച് നടക്കുന്ന ഒരു കള്‍ചര്‍ ഇവന്റില്‍ പങ്കെടുക്കവെയാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. അച്ഛനാണ് ഓഫര്‍ വന്ന കാര്യം ഫോണില്‍ വിളിച്ചറിയിക്കുന്നത്. ഒരു നാടന്‍ പെണ്‍ക്കുട്ടിയുടെ വേഷമാണ് ചിത്രത്തിലേതെന്നും പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, ആ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. നീന കുറുപ്പ് പറയുന്നു.

എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല, നീന കുറുപ്പ് പറയുന്നു

ഡ്രൈവണ്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് നീന ഒടുവില്‍ അഭിനയിച്ചത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. കൂടാതെ സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ആകാശത്തിനും ഭൂമിയ്ക്കും ഇടയിലാണ് പുതിയ ചിത്രം.

English summary
Actor Neena Kurup about her film career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam