»   » ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ വ്യാഴാഴ്ച രാത്രി പതിവില്ലാത്ത ഒരു ആള്‍ക്കൂട്ടം. എന്താ സംഭവമെന്ന് തിരക്കിയപ്പോഴാണ് മലയാള താരം നിവിന്‍ പോളിയെ ചിലര്‍ തിയറ്റര്‍ പരിസരത്ത് കാണുന്നത്. ആള്‍ക്കൂട്ടത്തിന് കാരണവും നിവിന്‍ പോളി തന്നെ. ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ പ്രേമം കാണാനെത്തിയതാണ് നമ്മുടെ ചുള്ളന്‍ ചെക്കന്‍.

മലയാളത്തിലെ ന്യൂജനറേഷന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ പ്രേമം ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ 222ാം ദിവസവും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. എസ്‌കേപ്പ് സിനിമാസില്‍ പ്രേമം സിനിമ കാണാന്‍ പോകുകയാണെന്നു നിവിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് കണ്ട ആരാധകര്‍ നിവിനെ കാണാനും നിവിന്റെ കൂടെ സിനിമ കാണാനുമായി ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ എത്തുകയായിരുന്നു.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

മലയാളത്തിലെ ന്യൂജനറേഷന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ പ്രേമം ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ 222ാം ദിവസവും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

ചെന്നൈ എസ്‌കേപ്പ് സിനിമാസില്‍ വ്യാഴാഴ്ച രാത്രി പ്രേമം കാണാനെത്തിയ നിവിനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

നിവിന്‍ തിയറ്ററില്‍ എത്തുമെന്ന് ആരാധകര്‍ എങ്ങനെ അറിഞ്ഞു. കഴിഞ്ഞ ദിവസം നിവിന്‍ തന്നെ ഫേസ്ബുക്കിലൂടെ ഇതറിയിച്ചിരുന്നു.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

താരം എത്തുമെന്ന വാര്‍ത്ത അറിഞ്ഞവര്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി. മണിക്കൂറുകള്‍ക്കകമാണ് ടിക്കറ്റ് തീര്‍ന്നത്. ടിക്കറ്റ് കിട്ടാത്തവര്‍ തിയറ്റര്‍ പരിസരത്തു നിന്ന് നിവിനെ കണ്ട് മടങ്ങി. ടിക്കറ്റ് കിട്ടിയ ഭാഗ്യവാന്മാര്‍ നിവിനോടൊപ്പം സിനിമ കണ്ടു.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

യുവജനങ്ങളുടെ ഇഷ്ടതാരമായ നിവിന് തിയറ്ററിലേക്ക് പ്രവേശിക്കാന്‍ കുറേ പ്രയാസപ്പെടേണ്ടി വന്നു. ആരാധകര്‍ നിവിനെ സ്‌നേഹം കൊണ്ടു പൊതിയുകയായിരുന്നു. സെല്‍ഫിയെടുക്കാനുള്ള തിരക്കു കൂട്ടലാണ് പിന്നീട് കണ്ടത്.

ചെന്നൈ സിനിമാസില്‍ എന്താണൊരു ആള്‍ക്കൂട്ടം, എല്ലാത്തിനും കാരണം നിവിന്‍ പോളിയാണ്!

പ്രമുഖ ഫിലിം അനലിസ്റ്റ് ശ്രീധര്‍ പിള്ളയും നിവിനൊപ്പം സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയിരുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Nivin pauly watching premam 222nd day at Chennai escape cinemas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam