»   » അറസ്റ്റിലായ ഓം പുരിയെ ജാമ്യത്തില്‍ വിട്ടയച്ചു

അറസ്റ്റിലായ ഓം പുരിയെ ജാമ്യത്തില്‍ വിട്ടയച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഗാര്‍ഹിക പീഡനത്തിന് ആഗസ്റ്റ് 31 ന് അറസ്റ്റിലായ ബോളിവുഡ് നടന്‍ ഓം പുരിയ്ക്ക് ജാമ്യം അനുവദിച്ചു. ശനിയാഴ്ച അറസറ്റിലായ ഓം പുരിയ്ക്ക് 10,000 രൂപ കോടതിയില്‍ കെട്ടിവച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച തന്നെ ജാമ്യം അനുവദിച്ചു. ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ നന്ദിത പുരി വെര്‍സോവ പൊലീസില്‍ നല്‍കിയ പാരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് 22 നാണ് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചെന്ന കാട്ടി ഓംപുരിയ്‌ക്കെതിരം ഗാര്‍ഹിക പീഡനത്തിന് നന്ദിത പരാതി നല്‍കിയത്.

Om Puri, Nandita

ഓം പുരിയോട് ഏറ്റവും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരത്തില്‍ നിന്ന് അദ്ദേഹം സെപ്റ്റംബര്‍ ഒന്നിന് രാത്രി തന്നെ വിദേശത്തേയ്ക്ക് പോകും. ഓംപുരിയും ഭാര്യയും തമ്മില്‍ ഒട്ടേറെ തവണ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് അവസാനം അറസ്റ്റില്‍ കലാശിച്ചത്. തന്നെ മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതിയാണ് ഓംപുരിയെ വെട്ടിലാക്കിയത്.

2013 ഫെബ്രുവരിയില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഓംപുരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നേടി കഴിവ് തെളിയിച്ച നടനാണ് ഓം പുരി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

English summary
Noted actor Om Puri was arrested on Saturday for allegedly assaulting his wife, and later released on a bail bond

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam