For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ റഹ്മാന്റെ മകള്‍ അമ്മയായി; ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷ വിവരം പങ്കുവെച്ച് താരപുത്രി റുഷ്ദ റഹ്മാന്‍

  |

  നടന്‍ റഹ്മാനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാൡകള്‍ക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ വര്‍ഷമാണ് റഹ്മാന്റെ മകള്‍ വിവാഹിതയാവുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷത്തിലാണ് റഹ്മാനും ബന്ധുക്കളും.

  റഹ്മാന്റെ മകള്‍ റുഷ്ദയ്ക്ക് കുഞ്ഞ് ജനിച്ചിരിക്കുകയാണ്. താരപുത്രി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ സന്തോഷവിവരം പങ്കുവെച്ചത്. ഇതോടെ താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നിരവധി പേരാണ് എത്തുന്നത്. റുഷ്ദ അമ്മയായപ്പോള്‍ റഹ്മാന്‍ ഒരു മുത്തച്ഛനായിരിക്കുകയാണ്.

  ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ജനിച്ചത് ഒരു ആണ്‍കുട്ടിയാണ്. ദൈവത്തിന്റെ മഹത്വത്തില്‍ അവന്‍ നന്നായി ഇരിക്കുന്നു. അല്‍ഹംദുല്ലില്ലാ..' എന്നുമാണ് റുഷ്ദ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. അതീവ സുന്ദരിയായി നിറവയറില്‍ നില്‍ക്കുന്ന റുഷ്ദയാണ് ചിത്രത്തിലുള്ളത്. റുഷ്ദയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവും ഫോട്ടോയിലുണ്ട്.

  Also Read: കുഞ്ഞായിരിക്കുമ്പോള്‍ പിതാവുമായി അടുപ്പമില്ലായിരുന്നു; നടിയായതിന് ശേഷമാണ് അച്ഛനുമായി ഒന്നിച്ചതെന്ന് ആലിയ ഭട്ട്

  റുഷ്ദയുടെ ബേബി ഷവര്‍ ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഇതെന്നാണ് സൂചന. ഇതിന് താഴെ നടിമാരായ ആരതി വെങ്കിടേഷ്, ശ്വേത മേനോന്‍, തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വൈകാതെ കുഞ്ഞതിഥിയെ കൂടി പുറംലോകത്തിന് കാണിക്കണമെന്നാണ് റുഷ്ദയോട് ആരാധകരും ആവശ്യപ്പെടുന്നത്.


  Also Read: നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍

  കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദ റഹ്മാനും കൊല്ലം സ്വദേശിയായ അല്‍താഫ് നവാബുമായിട്ടുള്ള വിവാഹം. ചെന്നൈയിലെ ലീല പാലസില്‍ വച്ച് വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതല്‍ ആരോഗ്യമന്ത്രി സുബ്രഹ്മണ്യം വരെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതുപോലെ മോഹന്‍ലാലടക്കം സിനിമാ രംഗത്ത് നിന്ന് സൂപ്പര്‍താരങ്ങളും താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുത്തു.


  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ട നടനാണ് റഹ്മാന്‍. മലയാള സിനിമയെ അടക്കി വാണിരുന്ന കാലം റഹ്മാന് ഉണ്ടായിരുന്നു. നായകനായും വില്ലനായിട്ടുമൊക്കെ ഇതിനകം കഴിവ് തെളിയിച്ച താരം ഇപ്പോഴും സജീവമായി തുടരുന്നു. കാണാമറയത്ത് എന്ന സിനിമയിലെ ' ഒരു മധുര കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു' എന്ന പാട്ടിലൂടെയാണ് റഹ്മാന്‍ മലയാളി പെണ്‍കുട്ടികളുടെ മനസ് കീഴടക്കുന്നത്.

  അക്കാലത്ത് പെണ്‍കുട്ടികളുടെ മനം കവര്‍ന്ന നടനും റഹ്മാനാണ്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. രണ്ട് പെണ്‍കുട്ടികളാണ് നടനുള്ളത്.

  Read more about: rahman റഹ്മാന്‍
  English summary
  Actor Rahman Becomes A Grandfather, Rushda Rahman Gives Birth To A Baby Boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X