»   » യുവനടിമാര്‍ക്ക് വിവാഹം വേണ്ടേ? നീരജിന് പിന്നാലെ മറ്റൊരു യുവതാരത്തിനും വിവാഹം!ഫോട്ടോസും ടീസറും വൈറല്‍

യുവനടിമാര്‍ക്ക് വിവാഹം വേണ്ടേ? നീരജിന് പിന്നാലെ മറ്റൊരു യുവതാരത്തിനും വിവാഹം!ഫോട്ടോസും ടീസറും വൈറല്‍

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളെല്ലാം വിവാഹതിരാവുകയാണ്. ഏപ്രില്‍ രണ്ടിനായിരുന്നു നീരജ് മാധവ് വിവാഹിതനായത്. തൊട്ട് പിന്നാലെ മറ്റൊരു യുത്തന്റെ കൂടി വിവാഹ വാര്‍ത്ത എത്തിയിരിക്കുകയാണ്. നടന്‍ രജത് മേനോനാണ് ഫേസ്ബുക്കിലൂടെ തന്റെ വിവാഹം ഔദ്യോഗികമായി നിശ്ചയിച്ച കാര്യം പറഞ്ഞിരിക്കുന്നത്.

ശ്രുതിയാണ് രജതിന്റെ വധു. തൊടുപുഴയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. നീരജിന്റെ വിവാഹ ആഘോഷങ്ങള്‍ക്കൊപ്പം രജത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ടീസറും പുറത്ത് വന്നിരിക്കുകയാണ്.

രജത്തും വിവാഹിതനാകുന്നു..

നടന്‍ രജത്ത് മേനോനും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതായി രജത്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. ശ്രുതി മോഹന്‍ദാസാണ് രജത്തിന്റെ വധു. തൊടുപുഴയില്‍ നിന്നും കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങില്‍ സിനിമാ താരങ്ങളായ ഭാമ, മണികുട്ടന്‍, സരയു, വിനു മോഹന്‍, ശരണ്യ മോഹന്‍ എന്നിവരും പങ്കെടുത്തിരുന്നു. വിവാഹം എന്നാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലെല്ലങ്കിലും അടുത്ത് തന്നെ അതും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറലായ ചിത്രങ്ങള്‍..

താരങ്ങളുടെ വിവാഹം ആരാധകര്‍ക്ക് ഏറ്റവുമധികം സന്തോഷമുള്ള കാര്യമാണ്. മാത്രമല്ല സിനിമാ സ്‌റ്റൈലിലുള്ള ഫോട്ടോഷൂട്ടും വിവാഹ ടീസറുകളും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തരംഗമാവാറുണ്ട്. അതുപോലെ രജത്തിന്റെ വിവാഹ നിശ്ചയത്തിനിടെയുള്ള ചിത്രങ്ങളും ടീസറും സാമുഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഹിന്ദിയില്‍ പ്രണയത്തെ കുറിച്ച് പറയുന്ന ഡയലോഗുകള്‍ കോര്‍ത്തിണക്കിയാണ് നിശ്ചയത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഇനി അടുത്ത വിവാഹം ആരുടെ ആയിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകര്‍.

രജത്തിന്റെ കരിയര്‍

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ പുതുമുഖങ്ങളായിരുന്നു പലരും. ചിത്രത്തില്‍ സാം എന്ന കഥാപാത്രത്തിലൂടെ നായക വേഷം തന്നെയായിരുന്നു രജത്ത് ചെയ്തിരുന്നത്. സ്‌കുളിലെ ഫുട്‌ബോളും കുട്ടികള്‍ക്കിടയില്‍ ഉണ്ടായ പ്രണയവും സൗഹൃദവുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വെള്ളതൂവല്‍ എന്ന സിനിമയിലൂടെ മറ്റൊരു നായക വേഷത്തില്‍ രജത്ത് അഭിനയിച്ചത്. എന്നാല്‍ ആ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു.

നിരവധി സിനിമകള്‍..

ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, എന്നിങ്ങനെ മലആളത്തില്‍ നിരവധി സിനിമകള്‍ രജത്തിനെ തേടി എത്തിയിരുന്നു. മാത്രമല്ല തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചിരിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് രജത്ത് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഒപ്പം ശ്രീരാമകൃഷ്ണ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും രജത്ത് അഭിനയിക്കുന്നുണ്ട്.

നീരജിന്റെ വിവാഹം

നീരജ് മാധവ് വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു രജത്തിന്റെ വിവാഹ വാര്‍ത്തകളും വന്നത്. ഇന്നലെയായിരുന്നു നീരജ് കോഴിക്കോട് സ്വദേശിനിയായ ദീപ്തിയുമായി നീരജ് വിവാഹിതനായത്. പരാമ്പരാഗത ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും, വിരുന്ന് സത്കാരവും ഡാന്‍സും പാട്ടുമായി ആടി തകര്‍ത്തായിരുന്നു നീരജിന്റെ വിവാഹം. വിവാഹത്തിന്റെയും മറ്റുമായുള്ള ഫോട്ടോസും വീഡിയോസും ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് ഒഴുകയാണ്. യുവനടിമാരൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും നടന്മാരെല്ലാം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ടീസര്‍

വൈറലാവുന്ന രജത്തിന്റെ വിവാഹ നിശ്ചയ ടീസര്‍ കാണാം..

Neeraj Madhav: വെളുപ്പാങ്കാലത്ത് വേളി കഴിച്ച് നീരജ് മാധവ്! വേറിട്ട് ലുക്കിലുള്ള വിവാഹ ചിത്രങ്ങള്‍!

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
Actor Rajith Menon got engaged! Engagement photos and teaser viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X