twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു, ഞെട്ടലോടെ സിനിമാലോകം! ആദരാഞ്ജലി നേര്‍ന്ന് ആരാധകര്‍

    |

    സിനിമ-സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. രോഗാവസ്ഥയിലായതോടെ അഭിനയ രംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകന്‍ കൂടിയാണ് അദ്ദേഹം.നിരവധി പേരാണ് രവി വള്ളത്തോളിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. സ്വാതിതിരുനാളിലൂടെയായിരുന്നു രവി വള്ളത്തോള്‍ അഭിനയ ജീവിതം തുടങ്ങിയത്. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം 25 ലധികം ചെറുകഥകളും എഴുതിയിട്ടുണ്ട്. അഭിനേതാവിനും മുന്‍പ് ഗാനരചയിതാവായാണ് അദ്ദേഹം കഴിവ് തെളിയിച്ചത്.

    മധുരം തിരുമധുരം എന്ന സിനിമയിലെ താഴ് വരയില്‍ മഞ്ഞുപെയ്തു എന്ന ഗാനമെഴുതിയത് രവി വള്ളത്തോളായിരുന്നു. രേവതിക്കൊരു പാവക്കുട്ടിയെന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രവി വള്ളത്താളോയിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത വൈതരണി എന്ന സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു.അച്ഛന്‍ ടിഎന്‍ ഗോപിനാഥന്‍ നായരായിരുന്നു തിരക്കഥ എഴുതിയത്. നൂറോളും സീരിയലുകളിലും 50 ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

    Ravi Vallathol

    മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ് ഫാദര്‍, വിഷ്ണു ലോകം, സര്‍ഗം , ദോസ്ത്, കമ്മീഷണര്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980 ജനനുവരി 1നായിരുന്നു രവി വള്ളത്തോള്‍ വിവാഹിതനായത്. ഗീതാലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തണല്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നത് ഇരുവരും ചേര്‍ന്നാണ്.

    രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കറും എത്തിയിട്ടുണ്ട്. ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു "ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?" ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല.

    മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടർച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിൻ്റെ കഥ പറയുന്നു. സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എൻ്റെ ഒരു സിനിമയിൽ അദ്ദേഹം ചെയ്യണമെന്ന എൻ്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല. ഓർമകൾ മാത്രം ബാക്കിയാവുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

    English summary
    Actor Ravi Vallathol passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X