»   » ട്രോളര്‍മാര്‍ക്കും പൃഥ്വിരാജിനും ഒരേ അഭിപ്രായം, ഇംഗ്ലീഷ് പോസ്റ്റുകളെക്കുറിച്ച് താരം പറയുന്നത് !!

ട്രോളര്‍മാര്‍ക്കും പൃഥ്വിരാജിനും ഒരേ അഭിപ്രായം, ഇംഗ്ലീഷ് പോസ്റ്റുകളെക്കുറിച്ച് താരം പറയുന്നത് !!

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് സംസാരം സോഷ്യല്‍ മീഡിയ ഏറെ കൊണ്ടാടിയിട്ടുണ്ട്. വിദേശത്ത് പഠിച്ച താരത്തിന്റെ സംസാരവും ഫേസ്ബുക്ക് സ്റ്റാറ്റസും പലപ്പോഴും ട്രോളിന് കാരണമാവാറുമുണ്ട്. തനിക്ക് നേരെ ഉയരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കാറുമില്ല. മുന്‍പ് മകള്‍ക്ക് പേരിട്ടപ്പോഴും പേരിനെക്കുറിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമാ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിലും ട്രോളര്‍മാര്‍ കൈവെച്ചിരുന്നു.

എന്തിനും ഏതിനും ട്രോള്‍ ഇറക്കുന്ന സോഷ്യല്‍മീഡിയ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടും ട്രോള്‍ ഇറക്കിയിരുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. പൃഥ്വിരാജിന്‍റെ ഇംഗ്ലീഷിനെക്കുറിച്ച് ട്രോളര്‍മാര്‍ക്ക് വലിയ മതിപ്പാണ്. ഏതു പോസ്റ്റിട്ടാലും ഉടന്‍ തന്നെ ട്രോളുകളും ഇറങ്ങാറുണ്ട്. തന്‍റെ ഇംഗ്ലീഷിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെക്കുറിച്ചും പൃഥ്വിരാജ് പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

സ്വന്തം ഇംഗ്ലീഷിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്

എന്നാല്‍ തന്റെ ഇംഗ്ലീഷിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമല്ല താരത്തിനുള്ളത്. അത്ര നല്ല ഇംഗ്ലീഷാണെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. സത്യസന്ധമായി മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് ഫേസ് ബുക്കില്‍ കുറിക്കാറുള്ളതെന്നും താരം പറഞ്ഞു.

ഇംഗ്ലീഷില്‍ പോസ്റ്റ് ഇടുന്നതിനു പിന്നില്‍

മലയാളം ടൈപ്പ് ചെയ്യാന്‍ എളുപ്പമല്ലാത്തതിനാലാണ് ഇംഗ്ലീഷില്‍ പോസ്റ്റ് ഇടു്‌നതെന്ന് പൃഥ്വിരാജ് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോസ്റ്റുകളുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷാണെന്ന വിമര്‍ശനം

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കടു കട്ടിയാണെന്ന് വളരേ മുന്‍പേ തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിനോടൊപ്പം മറ്റുഭാഷകളും അനായാസമായി കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്.

പാലാരിവട്ടം ശശിയുടെ പരിഭാഷ

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പരിഭാഷ നടത്തുന്ന ഫേസ് ബുക്ക് അക്കൗണ്ടിന്റെ പേര് പാലാരിവട്ടം ശശി എന്നാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വി ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റും ട്രോളന്‍മാര്‍ പരിഭാഷപ്പെടുത്തിയിരുന്നു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെക്കുറിച്ച് പുകഴ്ത്തിയത് സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിരുന്നു.

English summary
Prithviraj's reaction on social media troll about his language.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam