twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിറങ്ങലിച്ചുപോയ നിമിഷം', മമ്മൂക്കയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് യുവതാരം

    |

    അടി കപ്യാരെ കൂട്ടമണി മുതൽ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയ മുഖമാണ് ഇന്ന് യുവതാരങ്ങളിൽ പ്രശസ്തനായ നടൻ റോഷൻ മാത്യുവിന്റേത്. ചിത്രത്തിൽ പ്രേംരാജ് എന്ന ചെറിയ റോളിൽ തുടങ്ങി പുതിയ നിയമം മുതൽ യുവതാരനിരയിലേക്ക് റോഷൻ ഉയരുകയായിരുന്നു. ഇന്ന് അം​ഗീകാരങ്ങളുടെ നിറവിലാണ് താരം. ആര്യൻ എന്ന കഥാപാത്രമായിരുന്നു പുതിയ നിമയത്തിൽ റോഷൻ അവതരിപ്പിച്ചത്.

    പിന്നീട് ആനന്ദം, ഒരായിരം കിനാക്കളാൽ, കൂടെ, മൂത്തോൻ, കപ്പേള, സി യു സൂൺ, വർത്തമാനം, ആണും പെണ്ണും, കുരുതി തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നിലെ അഭിനയത്തികവ് റോഷൻ തെളിയിച്ച് തുടങ്ങി. പുതിയ നിയമത്തിലെ റോഷന്റെ വില്ലന്‍ വേഷം മികച്ച അഭിപ്രായം നേടിയിരുന്നു.

    വില്ലനിൽ നിന്ന് നായകനിലേക്ക്

    തൊട്ടപ്പനിലെ ഇസ്മയിൽ, കപ്പേളയിലെ വിഷ്ണു, മുത്തോനിലെ കഥാപാത്രം എന്നിവയ്ക്കാണ് ആരാധകർ ഏറെയുള്ളത്. റോഷനെ നടൻ കൂടുതൽ ഇന്ത്യൻ സിനിമയ്ക്ക തന്നെ സുപരിചിതമായി തുടങ്ങിയത് മൂത്തോനിലെ അഭിനയത്തിലൂടെയാണ്. അത്രയും സങ്കീർണമായ റോൾ ചെയ്യാൻ ഉള്ള ചങ്കൂറ്റം റോഷന് നിരവധി അം​ഗീകാരങ്ങൾ നേടികൊടുത്തു. നിവിൻ-റോഷൻ കോംബോ സീൻസിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു. റോഷൻ ചെയ്തതിൽ കരിയർ ബെസ്റ്റ് കഥാപാത്രം ഒരുപക്ഷെ മൂത്തോനിലെ അണീർ തന്നെയായിരിക്കണം. ഗീതു മോഹൻദാസ് ആയിരുന്നു മൂത്തോൻ സംവിധാനം ചെയ്തത്. റോഷന്റേത് മാത്രമല്ല നിവിൻപോളിയുടെ കരിയറിൽ വലിയ പങ്കുവഹിച്ച ചിത്രമായിട്ടാണ് മൂത്തോൻ കണക്കാക്കപ്പെടുന്നത്.

    ഭാ​ഗ്യം കൊണ്ടുവന്ന മൂത്തോൻ

    മൂത്തോനിലെ അഭിനയശേഷം ബോളിവുഡിലും അഭിനയിക്കാനുള്ള അവസരങ്ങൾ റോഷനെ തേടിയെത്തിയിരുന്നു. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന സിനിമയിലൂടെയായിരുന്നു റോഷന്റെ ബോളിവുഡ് അരങ്ങേറ്റം. റോഷന്റെ കഴിവുകൾ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് അനുരാ​ഗ് കശ്യപ് ചോക്ക്ഡ് ഒരുക്കിയത്. റോഷൻ ഇനി വരാൻ പോകുന്നത് വിക്രമിന്റെ കോബ്രയിലെ കഥാപാത്രത്തിലൂടെയാണ്. ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള സിനിമാ അനുഭവത്തെക്കുറിച്ച്‌ ആരാധകരോട് സംസാരിച്ചിരിക്കുകയാണ് റോഷന്‍ മാത്യു. ഒപ്പം മമ്മൂക്കയ്ക്കൊപ്പം പകർത്തിയ ചിത്രങ്ങളും റോഷൻ പങ്കുവെച്ചിട്ടുണ്ട്.

    മമ്മൂക്കയും പുതിയ നിയമവും

    പുതിയ നിയമം സിനിമയിലെ ഒരു സീനിനായി മമ്മൂക്ക റോഷന്റെ തോളിൽ കൈവെച്ചപ്പോൾ വിറങ്ങലിച്ചുപോയി എന്നാണ് റോഷൻ കുറിച്ചത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസത്തിനൊപ്പമുള്ള ഈ നിമിഷങ്ങൾ എന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും റോഷൻ കുറിച്ചു. '2015 ഓഗസ്റ്റിലാണ് ഞാന്‍ ആദ്യമായി ഫീച്ചര്‍ഫിലിമില്‍ വര്‍ക്ക് ചെയ്യുന്നത്. ഒരു ഷോട്ടിന് വേണ്ടി മമ്മൂട്ടി സാര്‍ എന്റെ തോളത്ത് കയ്യിട്ടപ്പോള്‍ ഞാന്‍ വിറങ്ങലിച്ചുപോയത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതുകഴിഞ്ഞും കുറച്ച് നേരം കൂടി അദ്ദേഹം എന്റെ തോളത്ത് കയ്യിട്ട് നിന്നു. ശാന്തനായും ഒന്നും സംഭവിക്കാത്തതുപോലെയിരിക്കാനായി ഞാന്‍ വളരെ അധികം ശ്രമിച്ചു. ഈ സിനിമയും ഈ ഇതിഹാസത്തിനൊപ്പമുള്ള അനുഭവവും എന്നും ഓര്‍മിക്കും...' എന്നായിരുന്നു റോഷൻ മാത്യുവിന്റെ വാക്കുകൾ.

    Recommended Video

    മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌
    മലയാളം, ബോളിവുഡ് ഇപ്പോൾ തമിഴിലും

    പുതിയ നിമയത്തിൽ മമ്മൂട്ടിയും നയൻതാരയുമായിരുന്നു നായികാ നായന്മാരായി എത്തിയത്. എ.കെ സാജനായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു വക്കീലിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. റോഷൻരെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു പുതിയ നിയമം. ചങ്ങനാശേരി സ്വദേശിയാണ് റോഷൻ. പഠനം പാതിവഴിയിൽ നിർത്തി അഭിനയം പഠിക്കാൻ ഇറങ്ങിതിരിക്കുകയായിരുന്നു. തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ് ഈ യുവതാരം. അവസാനമായി റിലീസിനെത്തിയ റോഷൻ സിനിമകൾ ആണും പെണ്ണും, കുരുതി എന്നിവയായിരുന്നു. കുരുതിയിലെ ഇബ്രാഹിം എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിൽ റോഷന് പുറമെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. കുരുതി ഒടിടി റിലീസായിരുന്നു.

    English summary
    actor roshan mathew shared an inestimable legacy picture he had taken with Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X