»   » രാജി കത്ത് കൊടുക്കേണ്ടത് മമ്മൂട്ടിയ്ക്ക് രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ലെന്ന് സലിംകുമാര്‍

രാജി കത്ത് കൊടുക്കേണ്ടത് മമ്മൂട്ടിയ്ക്ക് രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ലെന്ന് സലിംകുമാര്‍

Posted By:
Subscribe to Filmibeat Malayalam


തിരഞ്ഞെടുപ്പ് സമയത്ത് താര സംഘടന അമ്മയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സലിം കുമാറിനെതിരെ ഗണേഷ് കുമാര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ സലിം കുമാറിന്റെ മറുപടി.

രാജി കത്ത് നല്‍കേണ്ടത് ഗണേഷ് കുമാറിനല്ല, നല്‍കേണ്ടത് മമ്മൂട്ടിയ്ക്കാണ്. അത് ഞാന്‍ ചെയ്തു കഴിഞ്ഞുവെന്നും സലിം കുമാര്‍. ഇതൊന്നും രാഷ്ട്രീയകാരന് മനസിലാകുന്ന കാര്യങ്ങളെല്ലെന്നും സലിം കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള സലിം കുമാറിന്റെ നാടകമായിരുന്നു ഇതെല്ലാം. രണ്ടു ദിവസം മുമ്പ് വരെ ആനുകൂല്യം പിടിച്ച് പറ്റിയ സലിം കുമാര്‍ ഇതുവരെ സംഘടനയില്‍ നിന്ന് രാജി വച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

salim-kumar

എന്നാല്‍ സംഘടനയിലെ കാര്യങ്ങള്‍ പരസ്യമായി പറയുകയല്ല വേണ്ടത്, അമ്മയുടെ മീറ്റിങില്‍ പറയണം. അല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെ പോലെ വിളിച്ച് പറയുകയല്ല വേണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇന്‍ഷ്യൂറന്‍സ് കാശാണ് ആനൂകൂല്യം എന്ന് പറയുന്നത്. ഇത് ആരുടെയും സ്വന്തമല്ല. കലാകരന്മാര്‍ കഷ്ടപ്പെട്ടതിന്റെ ഓഹരിയാണ് ഇതെന്നും സലിം കുമാര്‍ പറഞ്ഞു. ആദ്യം കാര്യങ്ങള്‍ അന്വേഷിക്കുക. എന്നിട്ട് പത്രക്കാരുടെ മുമ്പില്‍ ഞെളിഞ്ഞിരുന്നാല്‍ മതിയെന്നും സലിം കുമാര്‍ പറഞ്ഞു.

English summary
Actor Salim Kumar against Ganesh Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam