»   » ലൊക്കേഷനില്‍ നിന്ന് വിവാഹ വേദിയിലേക്ക്!!! അപ്പാനി രവിക്ക് പ്രണയ സാഫല്യം!!!

ലൊക്കേഷനില്‍ നിന്ന് വിവാഹ വേദിയിലേക്ക്!!! അപ്പാനി രവിക്ക് പ്രണയ സാഫല്യം!!!

Posted By: Karthi
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശരത് കുമാര്‍. ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശരത്. നായകനും വില്ലനും നായികയും സഹനടനും ഉള്‍പ്പെടെ 86ഓളം പുതുമുഖങ്ങള്‍ അണി നിരന്ന ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

സിനിമയില്‍ വില്ലനാരുന്നെങ്കിലും ജീവിതത്തില്‍ കാമുകനായ ശരതിന് പ്രണയ സാഫല്യം. തന്റെ പ്രണയിനിക്ക് ശരത് ചൊവ്വാഴ്ച ക്ഷേത്ര നടയില്‍ വച്ച് താലി ചാര്‍ത്തി. 

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ശരത് തന്റെ പ്രണയിനി രേഷ്മയെ താലി ചാര്‍ത്തിയത്. ശരത്തിന്റെ രണ്ടാമത്തെ സിനിമയുടെ ഇടവേളയിലാണ് ശരത് വിവാഹ വേദിയിലെത്തിയ്. അരുവിക്കര സ്വദേശിയാണ് ശരത്കുമാര്‍.

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കരി സൈമണ്‍ ആണ് ശരത്കുമാര്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം. ഡാര്‍വിന്റെ പരിണാമത്തിന്റെ സംവിധായകനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണിക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ശരത് അഭിനയിക്കുന്നത്.

ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശരത് അഭിനയിക്കുന്നു. ശരതിന്റെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാല്‍ വൈസ് പ്രിന്‍സിപ്പാളായി എത്തുന്ന ചിത്രം ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ജയസൂര്യ നായകനാകുന്ന ആട് രണ്ടാം ഭാഗത്തില്‍ ശരത്കുമാര്‍ വില്ലനായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അങ്കമാലി ഡയറീസിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ്.

English summary
Actor Sarath Kumar married his lover Reshma at Attukal Temple Tuesday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam