»   » മോഹന്‍ലാലിനൊപ്പം അഭിനയിച്ചാലും 'അപ്പാനി രവി' മരിച്ചാരാധിക്കുന്നത് മറ്റൊരു താരത്തെ!!

മോഹന്‍ലാലിനൊപ്പം അഭിനയിച്ചാലും 'അപ്പാനി രവി' മരിച്ചാരാധിക്കുന്നത് മറ്റൊരു താരത്തെ!!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചത് എണ്‍പത്തിയാറ് പുതുമുഖ താരങ്ങളെയാണ്. അതില്‍ തന്നെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത്ത് കുമാര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

അങ്കമാലി ഡയറീസിന് ശേഷം 'അപ്പാനി രവിയ്ക്ക്' കൈ നിറയെ ചിത്രങ്ങളാണ്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും ശരത്ത് ഒരു കേന്ദ്ര കഥാപാത്രമായി എത്തി.

angasarathmaly-diaries

ലാലിനൊപ്പം അഭിനയിച്ചാലും ശരത്ത് മരിച്ചാരാധിക്കുന്നത് മറ്റൊരു സൂപ്പര്‍ താരത്തെയാണ്. മറ്റാരെയുമല്ല, തമിഴ് നടന്‍ വിക്രമിനെ. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ വിക്രമിന്റെ കടുത്ത ആരാധകനാണെന്ന് ശരത്ത് പറഞ്ഞത്.

സണ്ണി വെയിന്‍ നായകനായി എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ശരത്ത് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തില്‍ വിജയ് യുടെ ആരാധകനായിട്ടാണ് ശരത്ത് അഭിനയിക്കുന്നത്. ശരിക്കും ഞാന്‍ വിക്രം ആരാധകനാണെന്നാണ് ശരത്ത് പറഞ്ഞത്.

English summary
Actor Sarathkumar of Angamaly Dairies ,a die hard Vikram fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam