»   » രണ്ട് ചിത്രങ്ങളില്‍ ലാലേട്ടനെ തല്ലി, ഇതിലും തല്ലിയാല്‍ തിരിച്ചുപോകില്ലെന്ന് ഷാജോണിന് മുന്നറിയിപ്പ്

രണ്ട് ചിത്രങ്ങളില്‍ ലാലേട്ടനെ തല്ലി, ഇതിലും തല്ലിയാല്‍ തിരിച്ചുപോകില്ലെന്ന് ഷാജോണിന് മുന്നറിയിപ്പ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദൃശ്യം എന്ന സിനിമയൊടൊപ്പം തന്നെ അതിലെ വില്ലന്‍ വേഷം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് കലാഭവന്‍ ഷാജോണ്‍. അതില്‍ നടന്‍ മോഹന്‍ലാലിനെ ഇടിക്കുന്ന രംഗം കാണുമ്പോഴെല്ലാം ഷാജോണിനെ കൈയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടായിക്കാണും ലാല്‍ ഫാന്‍സിന്.

അതു കഴിഞ്ഞപ്പോഴിതാ ഒപ്പം സിനിമയില്‍ വീണ്ടും ലാലേട്ടനെ തല്ലുന്ന സീന്‍. പക്ഷേ അതില്‍ ലാല്‍ തിരിച്ചടിക്കുന്നുണ്ടെന്നു മാത്രം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ലാല്‍ ചിത്രത്തിലും ഷാജോണ്‍ ഉണ്ട്. ഇതിലെന്താവും ലാലേട്ടന്റെ അവസ്ഥ. ഷാജോണിനു ലാല്‍ ഫാന്‍സിന്റെ ഭീഷണി സന്ദേശം ലഭിച്ചെന്നാണു കേള്‍ക്കുന്നത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ

ലാലേട്ടനൊപ്പം ഒടുവില്‍ അഭിനയിച്ച രണ്ടു ചിത്രങ്ങളിലും അദ്ദേഹത്തെ ഇടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രത്തില്‍ അത്തരം രംഗങ്ങളില്ലെന്നാണ് ഷാജോണ്‍ പറയുന്നത്.

ദൃശ്യത്തിനു ശേഷം ഒപ്പം

ദൃശ്യത്തില്‍ ലാലേട്ടനെ തല്ലുന്നതു കണ്ട് ആരാധകരുടെ കലി ഒരുവിധം തീര്‍ന്നു തുടങ്ങിയപ്പോഴാണ് ഒപ്പത്തില്‍ വീണ്ടും ലാലേട്ടനെ അടിക്കുന്ന രംഗങ്ങളെന്ന് ഷാജോണ്‍ പറയുന്നു.

ഒരു സീനിലാണെങ്കിലും അഭിനയിക്കും

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിക്കാമോ എന്നു ചോദിച്ച് സംവിധായകന്‍ ജിബു ജേക്കബ് വിളിച്ചപ്പോള്‍ ലാലേട്ടനെ തല്ലുന്ന സീനുണ്ടോ എന്നാണ് ആദ്യം ചോദിച്ചതെന്ന് ഷാജോണ്‍ പറയുന്നു. ഇല്ല എന്നു പറഞ്ഞപ്പോളാണ് ഒരു സീനാണെങ്കിലും താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കും എന്നാണറിയിച്ചത്.

കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു കുട്ടിപ്പട്ടാളത്തിന്റെ ഭീഷണി

ചിത്രത്തിന്റെ ചിത്രീകരണത്തിനായി കോഴിക്കോടെത്തിയപ്പോള്‍ ഒട്ടേറെ കുട്ടികള്‍ ഷൂട്ടിങ് കാണാനെത്തിയിരുന്നു. ഇതിലും ലാലേട്ടനെ തല്ലുന്നുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇത് കോഴിക്കോടാണേ തല്ലിയാല്‍ തിരിച്ചു പോവൂലെന്നായിരുന്നു അവരുടെ പ്രതികരണം. മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോളിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴായിരുന്നു ഷാജോണ്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

English summary
actor shajon says about what mohanlals fans said, when he was reached at calicut for the shooting for jibu jacob fil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam