»   » കോപ്പയിലെ കൊടുങ്കാറ്റില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍

കോപ്പയിലെ കൊടുങ്കാറ്റില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍

By: Sanviya
Subscribe to Filmibeat Malayalam


ചന്ദ്രേട്ടന്‍ എവിടെയാ ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ്,മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് കേട്ടിരുന്നു. ചിത്രത്തിന് ചെറിയ താമസമുണ്ടാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അതിന് മുമ്പായി ജയസൂര്യയെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

എന്നാല്‍ സംവിധാനം ചെയ്യുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥ് മറ്റൊരു ചിത്രത്തില്‍ നായക വേഷത്തിലുമെത്തും. സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന കോപ്പയിലെ കൊടുങ്കാറ്റ്. തെന്നിന്ത്യന്‍ നടി പാര്‍വതി നായരാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

koppayile-kodumkattu

ഒരു കുടുംബ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, ശാലിന്‍ സോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 2012ലാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് നിന്നും സംവിധാനരംഗത്തേക്ക് തിരിഞ്ഞത്. ജിഷ്ണുവിനെയും റീമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ നിദ്രയാണ് സിദ്ധാര്‍ത്ഥിന്റെ ആദ്യ സംവിധാന സംരംഭം.

English summary
Actor Siddarth in soujan joseph's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam