Don't Miss!
- News
'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
മമ്മൂട്ടിയുടെ ഇടംവലം താരപുത്രന്മാര്
രണ്ടു താരപുത്രന്മാര് കൂടി മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറാന്‍ പോകുകയാണ്. നടന് രതീഷിന്റെ മകന്പത്മരാജും സിദ്ദീഖിന്റെ മകന് ഷഹീനും. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന് എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്മാരുടെ അരങ്ങേറ്റം. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ആയിരുന്ന ജോര്‍ജ് നിര്‍മിക്കുന്ന ചിത്ത്രില്‍ മണിയന്‍പിള്ള രാജു, കുഞ്ചന്‍, രഞ്ജിപണിക്കര്‍, ബാലചന്ദ്രന്, സുധീര്‍ കരമന, അബുസലിം തുടങ്ങിയവരാണു മറ്റുതാരങ്ങള്‍.
മാര്‍ച്ച് 20ന് ആണ് ചിത്രീകരണം തുടങ്ങുന്നത്. മാര്‍ത്താണ്ഡന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിക്കൊപ്പം പല സിനികളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത നടന്മാരായിരുന്നു രതീഷും സിദ്ദീഖും. അവരുടെ മക്കളാണിപ്പോള്‍ മമ്മൂട്ടിയുടെ ഇടം വലം ആയി അഭിനയിക്കാന്‍ പോകുന്നത്. രതീഷിന്റെ മകള്‍ പാര്‍വ്വതിയും സിനിമയിലെത്തിയിട്ടുണ്ട. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സുഗീത് ആണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തില്‍ ഇപ്പോള്‍ താരപുത്രന്മാര്ക്ക ഒരു കുറവുമില്ല. മമ്മൂട്ടിയുടെ മകന് അടക്കം നായകനിരയില്‍ തിളങ്ങിനില്‍ക്കുകയാണ്. മോഹന്‍ലാലിന്റെ മകന് സംവിധാനത്തിലാണു ശ്രദ്ധിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ജിത്തു ജോസഫിന്റെ അസോസിയേറ്റ് ആയിട്ടാണു പ്രവര്‍ത്തിക്കുന്നത്. താരപുത്രന്മാരായ പൃഥ്വിയും ഇന്ദ്രജിത്തും വിനീത് ശ്രീനിവാസനുമെല്ലാം സ്വന്തം മേല്‍വിലാസമുണ്ടാക്കി കഴിഞ്ഞു.
സിനിമയില്‍ എത്തിയിട്ടും ഭാഗ്യം ലഭിക്കാതെ പോയ താരപുത്രന്മാരുമുണ്ട്. രാജന്‍പി. ദേവ്, സൈനുദ്ദീന്‍, പപ്പു എന്നിവരുടെ മക്കളൊക്കെ അഭിനയിച്ചുവെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചില്ല.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ