»   » 'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും എത്ര തന്നെ തല്ലു കൂടിയാലും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇടയിലെ സൗഹൃദം നശിപ്പിയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരങ്ങളും അവരുടെ സൗഹൃദവും മലയാളികള്‍ക്ക് അഭിമാനം തന്നെയാണ്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അടുത്തറിയാവുന്നവര്‍ ഇരുവരെയും താരതമ്യം ചെയ്യാന്‍ മുതിരാറില്ല. രണ്ടും രണ്ട് സ്വാദാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ ഇരുവരെയും അടുത്തറിയാവുന്ന നടന്‍ സിദ്ധിഖ് ആ സൗഹൃദത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. അടുത്തിടെ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് സിദ്ദിഖ് പറയുന്നത് വായിക്കാം...

'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ മമ്മൂക്കയോട് പറയുമ്പോള്‍ അദ്ദേഹം തിരിച്ചു പറയും, 'നീ ലാലിനെ കുറിച്ചിങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു' എന്ന്- സിദ്ദിഖ് പറയുന്നു

'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

മോഹന്‍ലാലിന്റെ പുലിമുരുകന്റെ ലൊക്കേഷനില്‍ വച്ച് ഞാന്‍ മമ്മൂക്കയെ വിളിച്ചു. അപ്പോള്‍ അദ്ദേഹം പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു. ഓണ്‍ലൈനിലില്‍ ഞങ്ങള്‍ മുഖാം മുഖം സംസാരിച്ചു 'നിന്റെ കൂട്ടുകാരന്‍ എന്ത് പറയുന്നു' എന്ന് മമ്മൂക്ക ചോദിച്ചു. അദ്ദേഹം ഉദ്ദേശിച്ചത് ലാലിനെയാണ്.

'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

അടുത്തുണ്ട് എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ ലാലിന് കൈമാറി. 'ഹായ് മമ്മൂട്ടിക്ക' എന്ന് പറഞ്ഞ് ലാല്‍ സംസാരിക്കാന്‍ തുടങ്ങി. പല തമാശകളും പറഞ്ഞു.

'ലാലിനെ കുറിച്ച് പറയുമ്പോള്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു എന്ന് മമ്മൂട്ടി'

ഒടുവില്‍ മമ്മൂക്ക എന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ഫോണ്‍ കൈപ്പറ്റുമ്പോള്‍ മമ്മൂക്ക പറയുകയാണ് 'ഞാന്‍ പിന്നീട് വിളിക്കാം. അല്ലെങ്കില്‍ ഇവിടത്തെ നാട്ടുകാരുടെ മുന്നില്‍ വച്ച് അവനെന്നെ നാണംകെടുത്തും' എന്ന് _ സിദ്ദിഖ് പറയുന്നു

English summary
Actor Siddique telling about Mohanlal and Mammootty and their friendship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X