»   »  നടന്‍ സുധീര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

നടന്‍ സുധീര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Posted By:
Subscribe to Filmibeat Malayalam
Dracula
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ രോഷം പൂണ്ട് സിനിമാനടിയെ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ സുധീര്‍ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വിനയന്‍ ചിത്രമായ ഡ്രാക്കുള 2012ലെ നായിക പ്രിയയെ കഴിഞ്ഞദിവസം സുധീര്‍ നടുറോഡില്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രിയ പരാതിയില്‍ പറയുന്നു. തന്നെ വിവാഹം കഴിയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. ശല്യം വര്‍ദ്ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ത്ല്ലില്‍ കലാശിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ പിന്തുടര്‍ന്ന സുധീര്‍ കാറിന് കുറുകെ വണ്ടി നിര്‍ത്തി നടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

വിനയന്‍ ചിത്രമായ ഡ്രാക്കുളയില്‍ നായകവേഷമാണ് സുധീറിന്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ നടിയുടെ സഹോദരന്‍ തന്നെ മര്‍ദിച്ചുവെന്നു കാണിച്ച് സുധീറിന്റെ ഭാര്യ പ്രിയ സുധീര്‍ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രാഥമികാന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടതിനെത്തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തില്ല.

English summary
Actor Sudheer was released on bail and it is believed that he has gone back to Hyderabad where the shooting is in progress. Sudheer was arrested on Saturday night after he surrendered at the police station. The cops had earlier asked him to report at the station immediately or face the prospect of being taken in by force.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam