»   » മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്, സുനില്‍ സുഖദ പറയുന്നു

മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്, സുനില്‍ സുഖദ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും കാണുകയും വിലയിരുത്തുകെയും ചെയ്യുന്ന ഏക നടന്‍ മമ്മൂട്ടിയാണെന്ന് സുനില്‍ സുഖദ. സിനിമ കാണുകെയും അഭിനേതാക്കളില്‍ തുടങ്ങി ടെക്‌നീഷ്യന്‍സിനെ വരെ മമ്മൂട്ടി വിലയിരുത്തുകെയും ചെയ്യുന്നതായി സുനില്‍ സുഖദ പറയുന്നു. എന്നാല്‍ താന്‍ അഭിനയിച്ച മുഴുവന്‍ ചിത്രങ്ങളും എനിക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും സുനില്‍ സുഖദ പറയുന്നു.

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടായിരുന്നു താന്‍ സിനിമയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് താപ്പാന, ഇമ്മാനുവല്‍, ജവാന്‍ ഓഫ് വെള്ളിമല, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിലും താന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. വലുപ്പ ചെറുപ്പമില്ലാതെ വളര്‍ന്ന് വരുന്ന നടന്മാരെ പ്രോത്സാഹിപ്പിക്കാനും മടി കാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്നും തനിക്ക് മനസിലായതായി സുനില്‍ സുഖദ പറയുന്നു.

mammootty

മമ്മൂട്ടി എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും സുനില്‍ സുഖദ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം എന്ന ചിത്രത്തിലാണ് സുനില്‍ ഒടുവില്‍ അഭിനയിച്ചത്.

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന വൈറ്റ് റിലീസിനായി തയ്യാറെടുക്കുകയാണ്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

English summary
Actor Sunil Sukhada about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam