»   » അധികം വൈകാതെ മലയാളത്തിലഭിനയിക്കും: സൂര്യ

അധികം വൈകാതെ മലയാളത്തിലഭിനയിക്കും: സൂര്യ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖ താരങ്ങളും മലയാളചിത്രങ്ങളില്‍ അഭിനയിക്കണമെന്ന ആഗ്രഹം അഭിമുഖങ്ങളിലും മറ്റും വെളിപ്പെടുത്താറുണ്ട്. കലാമൂല്യമുള്ള ചിത്രങ്ങളാണ് മലയാളത്തില്‍ ഇറങ്ങുന്നത്, മലയാളം ഇന്‍ഡ്‌സ്ട്രിയിലെ തൊഴില്‍ അന്തരീക്ഷം മികച്ചതാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പലരും മലയാളത്തോടുള്ള ഇഷ്ടം വെളിപ്പെടുത്താറുള്ളത്.

അടുത്തകാലത്തായി തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരെല്ലാം മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് പല അവസരങ്ങളിലായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന്‍ സൂര്യയും മലയാളത്തോടുള്ള ഇഷ്ടം വ്യക്തമാക്കിയിരിക്കുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സിങ്കം 2ന്റെ പ്രചാരണാര്‍ത്ഥം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് സൂര്യ തന്റെ ആഗ്രഹം പറഞ്ഞത്. നിങ്ങള്‍ക്ക് എന്നെ അധികം വൈകാതെ ഒരു മലയാള ചിത്രത്തില്‍ കാണാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ സൂര്യ പറഞ്ഞത്.

സൂര്യ ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് അണിയറയില്‍ സൂര്യയുടെ മലയാളം അരങ്ങേറ്റം സംബന്ധിച്ച് എന്തോ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്തായാലും മികച്ച സംവിധായകനും മികച്ച ബാനറുമെല്ലാം ഒത്തുവരുകയാണെങ്കില്‍ സൂര്യ മലയാളത്തിലെത്തുമെന്നുതന്നെ ഉറപ്പിക്കാം. തമിഴകത്തെന്നപോലെ മലയാളക്കരയിലും ഏറെ ആരാധകരുള്ള നായകനാണ് സൂര്യ. യുവാക്കള്‍ക്കിടയിലാണ് സൂര്യ ആരാധകര്‍ ഏറെയുള്ളത്. അതിനാല്‍ത്തന്നെ തന്റെ സിങ്കം 2 കേരളത്തിലും വിജയമായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് പരസ്യ പരിപാടികള്‍ കഴിഞ്ഞ് സൂര്യ യാത്രയായത്.

English summary
Actor Surya expressed willingness to act in Malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam