»   »  ആരാധകര്‍ക്ക് ടോവിനൊയുടെ പിറന്നാള്‍ സമ്മാനം..

ആരാധകര്‍ക്ക് ടോവിനൊയുടെ പിറന്നാള്‍ സമ്മാനം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

പിറന്നാള്‍ ദിനത്തില്‍ നടന്‍ ടോവിനോ തന്റെ ആരാധകര്‍ക്കായി സമര്‍പ്പിച്ചത് ഒരു കലക്കന്‍ സമ്മാനമാണ്. തന്റെ പേരിലുളള ഒരു വെബ്‌സൈറ്റ് ആണ് നടന്‍  സമര്‍പ്പിച്ചിരിക്കുന്നത്. യാര്‍ഡിയന്റ് എന്ന കമ്പനിയാണ് ടോവിനോയുടെ പേരിലുള്ള വെബ്‌സൈറ്റിന് രൂപം നല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലാണ് നടന്‍ വെബ്‌സൈറ്റ് ലിങ്ക് ഷെയര്‍ ചെയ്തത്.

പണ്ടു കാലത്ത് താന്‍ ആരാധിച്ചിരുന്ന പല താരങ്ങളുടെയും വെബസൈറ്റില്‍ മണിക്കൂറുകളോളം ചിലവഴിച്ചിരുന്നു. അപ്പോഴൊക്കെ സ്വന്തമായി ഒരു വെബ്‌സൈറ്റ് എന്നത് സ്വപ്നം കണ്ടിരുന്നു. www.tovinothomas.com എന്ന വെബ്‌സൈറ്റില്‍ തന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുമെന്ന് ടോവിനോ പറയുന്നു.

Read more: നമ്പൂതിരി വേണ്ട...ഇനി ദാമോദരന്‍ മതി! ജാതി വാല്‍ ഉപേക്ഷിക്കാനുളള കാരണം തുറന്നടിച്ച് കൈതപ്രം...

18-1484739107-19-1471607552

ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും ടൊവിനോ ആരാധകരോട് നന്ദി പറയുകയും ചെയ്യുന്നു. ഒരു മെക്‌സിക്കന്‍ അപാരതയാണ് ടോവിനോയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം.

English summary
actor tovino launched a his own website on his birthday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam