»   » ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

Posted By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീനിലെ പെരുംപറമ്പില്‍ അപ്പു എന്ന കഥപാത്രം. 2012ല്‍ അഭിനയരംഗത്ത് എത്തിയ ടൊവിനോ ഏഴോളം ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തുവെങ്കിലും മുന്‍ നിരയിലെത്താന്‍ ടൊവിനൊയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീന് ശേഷം ടൊവിനോയെ തേടി മികച്ച കഥപാത്രങ്ങള്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു.

ബിനു എസ് സംവിധാനം ചെയ്ത സ്‌റ്റൈലാണ് ടൊവിനോയുടെ ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. ഉണ്ണി മുകുന്ദന്റെ പ്രതിനായകനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. സ്‌റ്റൈലില്‍ ഒരു ക്ലീഷേ വില്ലന്‍ വേണ്ട, ലുക്കിലും ഹൈറ്റിലുമൊക്കെ ഹീറോയോടൊപ്പം നില്‍ക്കുന്ന കഥപാത്രമായിരിക്കണം. അത്തരമൊരു തീരുമാനമായിരുന്നു ടൊവിനോയെ സ്റ്റൈലിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം. ഉണ്ണി മുകുന്ദന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

വളരെ സീരിയസായി സിനിമയെ സമീപിക്കുന്ന ഒരു നടന്‍, അതിനുമപ്പുറം നല്ല അഭിനേതവാണ് ടൊവിനോ തോമസ്. ഉണ്ണി മുകുന്ദന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറയുന്നത്.

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

എഡ്ഗര്‍ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചത്. എന്തായാലും സ്റ്റൈല്‍ എന്ന ചിത്രത്തോടെ ടൊവിനോയെ തേടി നായക വേഷങ്ങള്‍ എത്തും. ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

പേടി പെടുത്തുന്ന വലിയ വണ്ണവും പൊക്കവുമുള്ള വില്ലന്‍ വേണ്ടെന്നായിരുന്നു എന്റെ അഭിപ്രായം. ലുക്കിലും ശാരീരിക ശേഷിയുമെല്ലാം കൊണ്ടും നായകനൊപ്പം നില്‍ക്കുന്ന ഒരാള്‍, അതായിരുന്നു ടൊവിനോ അഭിനയിച്ച എഡ്ഗര്‍ എന്ന കഥപാത്രം.

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

അങ്ങനെ മനസില്‍ കണ്ട കഥപാത്രം ചെയ്യാന്‍ ഏറ്റവും അനിയോജ്യന്‍ ടൊവിനോ തന്നെ. അങ്ങനെയാണ് ടൊവിനോയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

ഇനി നായക വേഷങ്ങള്‍ ടൊവിനോയെ തേടിയെത്തും; ഉണ്ണി മുകുന്ദന്‍

വില്ലന്‍ വേഷങ്ങളായിരുന്നു എന്നും ടൊവിനോയിനെ തേടി എത്തിയിരുന്നത്. എന്ന് നിന്റെ മൊയ്തീനില്‍ അപ്പു എന്ന മികച്ച കഥപാത്രത്തെ ടൊവിനോ അവതരിപ്പിച്ചു. ഇനി സ്റ്റൈല്‍ എന്ന ചിത്രത്തോടെ നായക വേഷങ്ങള്‍ ടൊവിനോയിനെ തേടി എത്തുമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

English summary
Actor Unni Mukundan about Tovino Thomas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam