For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഖിലേഷേട്ടന്‍ ട്രോളുകളില്‍ സന്തോഷമുണ്ട്, ഇപ്പോ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്, മനസുതുറന്ന് ഉണ്ണിരാജ്

  |

  ഓപ്പറേഷന്‍ ജാവയിലെ അഖിലേഷട്ടനായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണിരാജ്. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലെ റോള്‍ നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ജാവയ്ക്ക് മുന്‍പ് മറിമായം ഹാസ്യ പരമ്പരയിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് ഉണ്ണി. ചെറിയൊരു റോളിലാണ് ഓപ്പറേഷന്‍ ജാവയില്‍ നടന്‍ എത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഓപ്പറേഷന്‍ ജാവ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.

  ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഒപ്പം ഉണ്ണിയുടെ കഥാപാത്രവും ട്രോളുകളിലും മറ്റും നിറയുന്നു. അതേസമയം ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിരാജ് മനസുതുറന്നിരുന്നു. ഓപ്പറേഷന്‍ ജാവയിലേക്ക് വിളിക്കുന്ന സമയത്ത് താന്‍ കലോത്സവത്തിന്‌റെ തിരക്കുകളിലായിരുന്നു എന്ന് നടന്‍ പറയുന്നു.

  പിറ്റേന്ന് ഞാന്‍ ബസില്‍ കയറി തരുണ്‍ മൂര്‍ത്തി സാറിന്‌റെ അടുത്തെത്തി. ഒരു ചേറിയ വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിക്കോട്ടപ്പാ നമുക്ക് ചെറുതും വലുതും വ്യത്യാസമില്ല എന്തും ചെയ്യും. പക്ഷേ ആ ചെറിയ വേഷത്തിന് തിയ്യേറ്റുകളില്‍ കൈയ്യടി കിട്ടി. ഇപ്പോ ഒടിടിയില്‍ വന്നപ്പോഴും ഒരുപാട് പേര്‍ വിളിച്ചും മെസേജ് അയച്ചുമൊക്കെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

  ബിനു പപ്പു ചേട്ടന്‍ വിളിച്ചിരുന്നു. അത് വലിയ സന്തോഷമായി. ഇപ്പോള്‍ ട്രോള്‍ മുഴുവന്‍ ഞാനാണ്. അഖിലേഷേട്ടന്‍ എന്നാണ് എല്ലാവരും എന്നെ ഇപ്പോ വിളിക്കുന്നത്. സിനിമാ നടന്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ലെന്ന് നടന്‍ പറയുന്നു. ജോലി ചെയ്തു ജീവിതം പുലര്‍ത്തിയ ആളാണ്. എന്റെ സംസാരവും ചിരിയും എല്ലാം നിഷ്‌കളങ്കമായി തോന്നും എന്നാണ് എല്ലാവരും പറയാറ്.

  മറിമായം കണ്ടിട്ട് അങ്ങനെയാണ് അഭിപ്രായം വന്നത്. ഒരുപക്ഷേ ഓപ്പറേഷന്‍ ജാവയിലേക്ക് എന്നെ വിളിച്ചത് അതുകൊണ്ടാകും. ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും ഉണ്ണി രാജ് പറഞ്ഞു. തരുണ്‍ സാര്‍ ദിവസവും എന്റെ പടം വെച്ചുളള ട്രോള്‍ അയച്ചുതരാറുണ്ട്. അതുപോലെ കൂട്ടുകാരും അയക്കും. എന്റെ കഥാപാത്രം ആളുകള്‍ ഏറ്റെടുത്തല്ലോ എന്ന് സന്തോഷം തോന്നും.

  Recommended Video

  Operation Java Audience Response | Shine Tom Chacko's Angry Reaction | FilmiBeat Malayalam

  അതേസമയം സൈബര്‍ കുറ്റകൃത്യങ്ങളും അതുസംബന്ധിച്ച അന്വേഷണങ്ങളും കാണിക്കുന്ന സിനിമയാണ് ഓപ്പറേഷന്‍ ജാവ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവുകയായിരുന്നു. ബാലു വര്‍ഗീസ്, ബിനു പപ്പു, ലുക്ക്മാന്‍, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍, മമിത ബൈജു ഉള്‍പ്പെടെയുളള താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സുരേഷ് ഗോപി, പൃഥ്വിരാജ്, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുളളവരെല്ലാം നേരത്തെ ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് എത്തിയിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ വലിയ വിജയമായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ് ഓപ്പറേഷന്‍ ജാവ.

  Read more about: marimayam actor
  English summary
  actor unni raj reveals people's reaction after watching his operation java movie character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X