»   » ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിച്ച് വിജയ് ചിത്രം മെര്‍സല്‍: വീഡിയോ പുറത്ത്! കാണൂ

ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിച്ച് വിജയ് ചിത്രം മെര്‍സല്‍: വീഡിയോ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

ഇളയ ദളപതി വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു മെര്‍സല്‍. തെറി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിച്ച ചിത്രമായിരുന്നു ഇത്. വിജയ് മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പായിരുന്നു തമിഴ്‌നാട്ടിലും കേരളത്തില്‍ നിന്നുമായി ലഭിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ മെര്‍സല്‍ സാമൂഹിക പ്രസക്തിയുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു.

ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്

വിജയ് ചിത്രങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മെര്‍സല്‍. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പായി ഇറങ്ങിയ ട്രെയിലറും പാട്ടുകളും തന്ന അതേ ആവേശം സിനിമ കാണുമ്പോഴും ഉണ്ടായിരുന്നെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. മികച്ചൊരു കഥയുടെ പിന്‍ബലത്തോടെ അതിഗംഭീരമായിട്ടായിരുന്നു അറ്റ്‌ലീ മെര്‍സല്‍ അണിയിച്ചൊരുക്കിയിരുന്നത്.

vijay

ഹോസ്പിറ്റല്‍ മാഫിയകളുടെ കളളത്തരവും തട്ടിപ്പുകളുമെല്ലാം തുറന്നു കാണിച്ചൊരു ചിത്രം കൂടിയായിരുന്നു മെര്‍സല്‍. നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന ജിഎസ്ടി സംവിധാനത്തെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ചെല്ലാം ചിത്രം വിമര്‍ശിച്ചിരുന്നു. സാധാരണ മാസ് ചിത്രങ്ങള്‍ക്കുപരി ഒട്ടനവധി സാമൂഹിക പ്രാധാന്യമുളള വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമയായിരുന്നു മെര്‍സല്‍. സാമന്ത,കാജല്‍ അഗര്‍വാള്‍,നിത്യാ മേനോന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ വിജയുടെ നായികമാരായി എത്തിയിരുന്നത്.

vijay

സംഗീത വിസ്മയം ഏ.ആര്‍ റഹ്മാനായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. മെര്‍സലിനു വേണ്ടി റഹ്മാനൊരുക്കിയ എല്ലാം ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. വിജയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായാണ് മെര്‍സല്‍ അറിയപ്പെടുന്നത്. അടുത്തിടെ യുകെ ദേശീയ പുരസ്‌കാരം നേടി മെര്‍സല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം അവിടെ പുരസ്‌കാരം നേടിയിരുന്നത്. മെര്‍സലിനെ സംബന്ധിച്ച് പുതിയൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്.

mersal

പ്രമുഖ ക്യാമറ കമ്പനികളിലൊന്നായ എആര്‍ആര്‍ഐ പുറത്തുവിട്ട വീഡിയോയിലാണ് മെര്‍സല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.എആര്‍ആര്‍ഐ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത മികച്ച സിനിമകള്‍ എന്ന് പറഞ്ഞ് കമ്പനി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ വീഡിയോയിലാണ് മെര്‍സലും ഉള്‍പ്പെട്ടിരിക്കുന്നത്.സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത്,സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹോ തുടങ്ങിയ ചിത്രങ്ങളും ഈ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ ബ്ലാക്ക് പാന്തര്‍, ദ ഡാര്‍ക്കസ്റ്റ് അവര്‍, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ സിനിമകളും ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ ഗ്ലാമറസായി പ്രിയങ്കാ ചോപ്ര: ട്രെയിലര്‍ പുറത്ത്! കാണൂ

English summary
actor vijay's mersal placed alongside hollywood films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X