»   » എന്നെ തോളിലേറ്റികൊണ്ടുള്ള മോഹന്‍ലാലിന്റെ സംഘട്ടനരംഗം ഞെട്ടിച്ചുവെന്ന് വിനു മോഹന്‍

എന്നെ തോളിലേറ്റികൊണ്ടുള്ള മോഹന്‍ലാലിന്റെ സംഘട്ടനരംഗം ഞെട്ടിച്ചുവെന്ന് വിനു മോഹന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം വിനുമോഹനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ സഹോദരനായ മണിക്കുട്ടന്റെ വേഷം. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട വേഷം തന്നെയായിരുന്നു വിനുമോഹന്റേത്.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കു വച്ചിരിക്കുകയാണ് ലാല്‍. ലാലിന്റെ ആത്മാര്‍ത്ഥതയെ കുറിച്ചാണ് ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..


ഞെട്ടിച്ചു

വിനുമോഹനെ തോളിലേറ്റികൊണ്ട് ലാലിന്റെ സംഘട്ടരംഗമുണ്ട്. ഈ രംഗം തനിക്ക് മറക്കാനാവുന്നില്ലെന്ന് വിനുമോഹന്‍ പറയുന്നു. ആ ഫൈറ്റിന് ലാലേട്ടന്‍ കാണിച്ച ആത്മാര്‍ത്ഥതയാണ് തന്നെ ഞെട്ടിച്ചതെന്ന് വിനു മോഹന്‍ പറയുന്നു.


പുറം വേദനയും വച്ചുകൊണ്ട്

ആ സമയം ലാലിന് തോളു വേദനയും പുറം വേദനയുമായിരുന്നു. പക്ഷേ അതൊന്നും വക വയ്ക്കാതെയാണ് ലാലേട്ടന്‍ എന്നെ തോളിലേറ്റി ഫൈറ്റ് ചെയ്തതെന്ന് വിനു മോഹന്‍ പറയുന്നു.


നീ ധൈര്യമായി ഇരിക്കൂ..

അദ്ദേഹത്തിന് തോളു വേദനയുണ്ടായിരുന്നതുകൊണ്ട് ആ രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായിരുന്നു. പക്ഷേ അതൊന്നും സാരമില്ലെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നു.


ഡ്യൂപിനെ വേണ്ട

ആക്ഷന്‍ രംഗങ്ങളിലും സാഹസിക രംഗങ്ങളിലും അഭിനയിക്കാന്‍ ഡ്യൂപിനെ വയ്ക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഡ്യൂപില്ലാതെയാണ് മിക്ക രംഗങ്ങളിലും ലാലേട്ടന്‍ അഭിനയിച്ചതെന്ന് വിനുമോഹന്‍.


English summary
Actor Vinu Mohan about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam