»   » ലാലേട്ടന് കുറച്ച് കൂടി നന്നാക്കാമായിരുന്നു, പുലിമുരുകന്‍ സെറ്റില്‍ വെച്ച് തോന്നിയത്, വിനു മോഹന്‍

ലാലേട്ടന് കുറച്ച് കൂടി നന്നാക്കാമായിരുന്നു, പുലിമുരുകന്‍ സെറ്റില്‍ വെച്ച് തോന്നിയത്, വിനു മോഹന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ് പുലിമുരുകന്‍. 25 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യമായി മലയാളത്തില്‍ 100 കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

മലയാളത്തില്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോള്‍ ചൈന, വിയഗ്നാം എന്നിവടങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അതേസമയം മന്യം പുലി എന്ന പേരില്‍ തെലുങ്ക് തിയേറ്ററുകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ച് സിനിമാ ലോകത്ത് നിന്നും പലരും പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനു മോഹന്‍ ലാലിന്റെ അഭിനയത്തെ കുറിച്ച് പറയുന്നു.


കുറച്ച് കൂടി നന്നാക്കാമായിരുന്നു

ചിത്രീകരണ സമയത്ത് കണ്ടപ്പോള്‍ ലാലേട്ടന് കുറച്ച് കൂടി നന്നാക്കമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതേ സീനില്‍ കണ്ടപ്പോള്‍ എന്തൊരു പെര്‍ഫെക്ടായാണ് അനുഭവപ്പെടുക എന്ന് മനസിലായി.


ലാലേട്ടന്റെ മാജിക്

ഇത് ലാലേട്ടന്റെ അഭിനയത്തിലെ മാജികയാണ് എനിക്ക് തോന്നിയതെന്ന് വിനു മോഹന്‍ പറഞ്ഞു.


മുരുകന്റെ സഹോദരന്‍

ചിത്രത്തില്‍ മണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് വിനു മോഹന്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകന്‍ എന്ന കഥാപാത്രത്തിന്റെ സഹോദര വേഷത്തില്‍.


പുലിമുരുകന് ശേഷം

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ഡിസംബറില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാ സമരത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.


English summary
Actor Vinu Mohan about Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam