»   » ആത്മഹത്യക്ക് ശ്രമിച്ച നടി ആരതിക്ക് പിന്തുണയുമായി വിശാല്‍

ആത്മഹത്യക്ക് ശ്രമിച്ച നടി ആരതിക്ക് പിന്തുണയുമായി വിശാല്‍

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ചെന്നൈ: സംവിധായകന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച നടി ആരതി എന്ന അതിഥിക്ക് പിന്തുണയുമായി നടന്‍ വിശാല്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍.

സംവിധായകന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരതി താരസംഘടനയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. പീഡനത്തെക്കുറിച്ച് ആരതി താരസംഘടനയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടികര്‍ സംഘം വഴി ആരതിയെ സഹായിക്കാനായില്ല. സഹോദരനൊപ്പം നടികര്‍ സംഘം ഓഫീസില്‍ എത്തിയാണ് ആരതി പരാതി നല്‍കിയതെന്നും വിശാല്‍ പറഞ്ഞു.

Visal

ആദ്യ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വ കണ്ണന്‍ തന്നെ പീഡിപ്പിച്ചെന്നാണ് ആരതിയുടെ പരാതി. ഇയാളുടെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നടികര്‍ സംഘം വഴി ആരതിക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ചെയ്യുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. ശെല്‍വ കണ്ണന്‍ ഒരുക്കുന്ന 'നെടുനല്‍വാടൈ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആരതി കരാര്‍ ഒപ്പിട്ടിരുന്നു. പൊതുജനങ്ങളില്‍ നിന്നും കാശുപിരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഇതിനിടയില്‍ സംവിധായകന് നടിയോട് പ്രേമാഭ്യര്‍ഥന നടത്തി. ഇത് ആരതി നിരസിച്ചതോടെ സംവിധായകന്‍ താരത്തോട് മോശമായി പെരുമാറുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.സംവിധായകന്റെ പീഡനം സഹിക്കാനാവാതെ ആരതി സിനിമയില്‍ നിന്നും പിന്‍വാങ്ങി. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് പരാതിയും നല്‍കി. രോഷാകുലനായ ശെല്‍വ ആരതിയെ വീണ്ടും ഭീക്ഷണിപ്പെടുത്തുകയും നടിയുടെ സിനിമ പരസ്യ ചിത്രീകരണ ലൊക്കേഷനില്‍ ചെന്ന് ബഹളം വെയ്ക്കുകയും ചെയ്തു. പിന്നീട് നടി പൊലീസിലും പരാതിപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ അതിഥിയുടെ കരിയറിനെ ബാധിച്ചു. പ്രമുഖ സംവിധായകന്റെ സിനിമയില്‍ നിന്നും താരം പുറത്താകുകയും ചെയ്തു.

English summary
Actor Vishal suppoerted to Arathi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam