For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാവുന്നു! ഐശ്വര്യയാണ് വധു! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

  |

  നടിയും താരപുത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം, രാജന്‍ പി ദേവിന്റെ മകന്റെ വിവാഹം, എന്നിങ്ങനെ അടുത്തിടെ മലയാള സിനിമയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. പിന്നാലെ വീണ്ടുമൊരു താരവിവാഹം കൂടി നടക്കാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്.

  ഇതിന് മുന്‍പ് വിഷ്ണുവിന്റെ വിവാഹത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഇതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

  വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞിരിക്കുകയാണ്. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധുവായിട്ടെത്തുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് അറിയുന്നത്. വിവാഹം എപ്പോഴാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്ന്ത്.

  ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 2003 മുതല്‍ അഭിനയ രംഗത്തുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരക്കഥ ഒരുക്കി സിനിമ ഹിറ്റാക്കിയതോടെയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.

  അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ഇതേ കൂട്ടുകെട്ടില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നു. അതിനൊപ്പം ചിത്രത്തിലെ നായകനായി അഭിനയിച്ചതോടെ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. വിഷ്ണുവിന്റെ കരിയറിലെ നാഴികല്ല് എന്ന് വേണം കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് പറയാന്‍. പിന്നീട് ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍, തുടങ്ങി ഒരുപാട് സിനിമകളില്‍ വിഷ്ണു അഭിനയിച്ചിരുന്നു.

  വിവാഹം നാളെ, ഉപ്പുംമുളകിലെയും ലെച്ചുവിന്റെ ചെക്കന്‍ ആരാണെന്ന് അറിയാമോ? മാസ് എന്‍ട്രിയോടെ രാജേന്ദ്രൻ

  നായകന്റെ കൂട്ടുകാരന്റെ വേഷത്തിലും ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചുമെല്ലാം വിഷ്ണു ഇതിനകം പ്രേക്ഷക പ്രശംസ സ്വന്തമാക്കി കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. തിരക്കഥ ഒരുക്കുന്നതിനൊപ്പം അതില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൈനിറയെ സിനിമകളാണ് വിഷ്ണുവിനുള്ളത്. വൈകാതെ മോഹന്‍ലാലിനെ നായകനായി എത്തുന്ന ഒരു ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നുണ്ടെന്നാണ് അറിയുന്നത്.

  സുപ്രിയയുടെ ഭര്‍ത്താവ് 2 മാസത്തിന് ശേഷം വീട്ടിലെത്തി! 3 മാസത്തെ ഇടവേള എടുത്ത് പൃഥ്വിരാജ്

  English summary
  Actor Vishnu Unnikrishnan Gets Engaged
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X