»   » മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് 'കട്ടപ്പനയിലെ ഋത്വിക് റോഷന്' അപകടം

മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് 'കട്ടപ്പനയിലെ ഋത്വിക് റോഷന്' അപകടം

Posted By: Rohini
Subscribe to Filmibeat Malayalam

കട്ടപ്പനിയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണി കൃഷ്ണന്‍ ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഷൂട്ടിങിനിടെ വിഷ്ണുവിന് പരിക്കേറ്റതായി വാര്‍ത്തകള്‍.

ഇതിനായിരുന്നോ മോഹന്‍ലാല്‍ തടികുറയ്ക്കാന്‍ ചികിത്സ നടത്തിയത്, വല്ല്യ ചിട്ടകളുള്ള ലാല്‍ !!

സംഘട്ടന രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതിനിടെയയാണ് സംഭവം. അപകടം നടന്ന ഉടനെ വിഷ്ണുവിനെ എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കൈയ്ക്ക് പൊട്ടലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശസ്ത്രക്രിയ വേണ്ടി വരും

ശസ്ത്രക്രിയ നടത്തേണ്ടി വരും എന്നാണ് മെഡിക്കല്‍വൃത്തം അറിയിക്കുന്നത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താന്‍ സാധ്യതയുണ്ട്. ശസ്ത്രിക്രിയ കഴിഞ്ഞാല്‍ ഒരുമാസം വിശ്രമം വേണ്ടി വരും എന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.

കട്ടപ്പനയ്ക്ക് ശേഷം

ബാലതാരമായി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ വിഷ്ണു അമര്‍ അക്ബര്‍ അന്തോണി എന്ന നാദിര്‍ഷ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. വിഷ്ണു തന്നെ തിരക്കഥ എഴുതി, നായകനായി അഭിനയിച്ച ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ വിജയമായി.

സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറിച്ച്

മലയാള ചിത്രങ്ങള്‍ക്കൊപ്പം കമല്‍ഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം 2'നുമൊക്കെ ഛായാഗ്രഹണം നിര്‍വഹിച്ച ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ചിത്രത്തില്‍ മമമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായിട്ടാണ് വിഷ്ണു എത്തുന്നത്

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യകതയും സ്ട്രീറ്റ് ലൈറ്റ്‌സിനുണ്ട്. പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

English summary
Vishnu Unnikrishnan got hurt at the shooting location of Mammootty's Street Light. Doctor have advised rest for one Month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam