ട്രോളന്മാരെ ഞെട്ടിച്ച് നടി കനിഹ!! ഒന്നും പറയാനില്ല... കനിഹയുടെ പാട്ട് വൈറലാകുന്നു
അഭിനയത്രി മാത്രമല്ല നല്ലൊരു ഗായികയാണെന്നും കനിഹ തെളിയിച്ചിട്ടുണ്ട്.
കലാകാരന്മാർക്കും കലാകാരികൾക്കും മികച്ച പിന്തുണയാണ് മലയാളികൾ നൽകുന്നത്. ഭാഷയോ വർഗ്ഗമോ നോക്കതെ കലയെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. മലായാള താരങ്ങളെ പോലെ അന്യഭാഷ താരങ്ങളേയും മലയാളികൾ ഹൃദയത്തിൽ ചേർക്കാറുണ്ട്. തമിഴിൽ നിന്ന് മലയാളത്തിലേയ്ക്ക് ചേക്കേറിയ താരമാണ് കനിഹ. 2006 ൽ എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് മലയാളത്തിൽ മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ കനിഹയ്ക്ക് അവസരം ലഭിച്ചു. ഇത് എല്ലാ നടിമാർക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല.

അഭിനയത്രി മാത്രമല്ല നല്ലൊരു ഗായികയാണെന്നും കനിഹ തെളിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിൽ വരുമ്പോഴെല്ലാം ആരാധകർ പാട്ട് പാടാൻ അവശ്യപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കനിഹയുടെ ഗാനമാണ്. നേട്ര് ഇല്ലാത മാട്രം എന്നത് എന്ന ഗാനമാണ് കനിഹ ആലപിച്ചത്. പ്രേക്ഷകർക്ക് മുന്നിൽ മുൻകൂർ ജാമ്യം എടുത്തതിനു ശേഷമാണ് പാട്ട് പാടാൻ നടി അരംഭിച്ചത്. രണ്ടു വരികൾ മാത്രമാണ് കനിഹ ആലപിച്ചത്.
ഫേസ്ബുക്ക് ലൈലിവ്‍ വരുമ്പോൾ പ്രേക്ഷകർ തന്നോട് പാട്ട് പാടൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഞാൻ വലിയ ഗായിക ഒന്നുമല്ല. എങ്കിലും ആളുകളുടെ ആവശ്യം മാനിച്ച് പാട്ട് പാടാൻ ശ്രമിക്കാറുണ്ട്. ട്രോളാൻ കാത്തിരിക്കുന്നവരോടായി ആദ്യമേ ഒരു കാര്യം പറയട്ടെ. പാട്ടുപാടുന്നതിനു മുൻപു ട്രോളരുത്. ഇതൊന്നു കേട്ടതിനു ശേഷം ട്രോളിക്കോളൂ- കനിഹ പറയുന്നുണ്ട്.


Click it and Unblock the Notifications











