For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അഭിനയിക്കണോ!! എന്റെ ആഗ്രഹം വേറെ, മഞ്ജുവിനെ ഞെട്ടിച്ച് കാര്‍ത്യായനി അമ്മ

  |

  സിനിമയിൽ മാത്രം കാണുന്ന ചില കാഴ്ചകളും സംഭവങ്ങളും ചിലപ്പോൾ ജീവിതത്തിലും യാഥാർഥ്യമാകാറുണ്ട്. അത് ഏറെ നന്മ നിറഞ്ഞ സംഗതികൾ. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു കാർത്യായനിയമ്മയുടേത്.96ാം വയസ്സിൽ പ്രായത്തെ അതിജീവിച്ച് സക്ഷരത പരീക്ഷയിൽ മിന്നുന്ന വിജയമാണ് ഈ അമ്മൂമ്മ സ്വന്തമാക്കിയത്.

  ദിലീപിനോടൊപ്പം ജർമനിയിൽ പോകുന്നത് ആരൊക്കെ!! താമസം എവിടെ... ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രോസിക്യൂഷൻ, കോടതിയുടെ ഉപാധികളും പാലിക്കാൻ തയ്യാറെന്ന് നടൻ...

  വിദ്യാഭ്യാസത്തിനു പ്രായം ഒരു തടസ്സമല്ലെന്ന് കാർത്യായിനിയമ്മ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയതിലൂടെ സിനിമയും ഈ അമ്മയെ തേടിയെത്തുകയാണ്. നടി മഞ്ജുവാര്യരായിരുന്നു കാർത്യായിനി അമ്മയ്ക്ക് സിനിമ വഗ്ദാനം ചെയ്തത്. എന്നാൽ ഈ അമ്മയുടെ ഈ അമ്മയുടെ ആഗ്രഹം സിനിമയോ പ്രശസ്തയോ ഒന്നുമല്ല. നടി മഞ്ജുവര്യരോട് ആ ആഗ്രഹം തുറന്നു പറഞ്ഞത്.

  വനജന്‍ ഒരു സാധാരണക്കാരൻ!! ആരാധകരെ വീണ്ടും ഞെട്ടിച്ച് ഗിന്നസ് പക്രു, ഇളയരാജയുടെ മോഷൻ പോസ്റ്റർ...

  മഞ്ജുവിന്റെ ദീപാലി സർപ്രൈസ്

  മഞ്ജുവിന്റെ ദീപാലി സർപ്രൈസ്

  കാർത്യായിനിയമ്മയോട് മുൻകൂട്ടി പറയാതെയായിരുന്നു മഞ്ജു എത്തിയത്. വീട്ടുകാരോട് മാത്രമാണ് ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്. ചേർത്ത് പിടിച്ച് സെൽഫി എടുക്കുകയും ദീപവലി സമ്മാനമായി മുണ്ടും നേര്യതും മഞ്ജു സമ്മാനമായി നൽകുകയും ചെയ്തു. കൂടാകെ പരീക്ഷയിൽ മികച്ച വിജയം കൈ വരിച്ചതിന് പൊന്നാടയണിക്കുകയും കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കിയതിനു ശേഷമാണ് മഞ്ജു മടങ്ങിയത്.

   സിനിമയിൽ അഭിനയിക്കണോ

  സിനിമയിൽ അഭിനയിക്കണോ

  മഞ്ജുവിന്റെ സർപ്രൈസ് വരവ് അക്ഷരാർഥത്തിൽ കാർത്യാനിയമ്മയെ ഞെട്ടിപ്പിച്ചിരുന്നു. സിനിമേൽ കാണുന്ന മോളല്ലേ, ഒത്തിരി സന്തോഷമെന്ന് അമ്മ നിഷ്കളങ്കമായ ചിരിയോടു കൂടി പറഞ്ഞു. അമ്മച്ചിക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് മഞ്ജു ചോദിച്ചു. എന്നാൽ അമ്മയുടെ മറുപടി എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളളതായിരുന്നു. അയ്യോ, സിനിമയൊന്നും വേണ്ട, എനിക്ക് ഇങ്ങനെ പഠിച്ച് പോയാൽ മതി എന്നായിരുന്നു മറുപടി. മഞ്ജു പൊട്ടിച്ചിരിച്ചു. പിന്നെ കാർത്യായനിയമ്മയുടെ കവിളിൽ തൊട്ടു. സെൽഫികളെടുക്കുകയായിരുന്നു താരം.

   ഇനി പഠിക്കേണ്ടത്

  ഇനി പഠിക്കേണ്ടത്

  അര മണിക്കൂറോളം അമ്മയോടൊപ്പം സമയം ചെലവഴിച്ചതിനു ശേഷമായിരുന്നു മ‍ഞ്ജുവാര്യർ അവിടം വിട്ടത്. പരീക്ഷയെ കുറിച്ചുളള അനുഭവവും താരവുമായി പങ്കുവെച്ചരുന്നു. എഴുത്തും വായനയും പഠിച്ചു ഇനി അടുത്തത് എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ ഇനി കംപ്യൂട്ടർ പഠിക്കണമെന്നുളള കാർത്യാനിയമ്മയുടെ മറുപഠി എല്ലാവരിലപം കൗതുക സൃഷ്ടിച്ചിരുന്നു. കാർത്യായനിയമ്മയെ കാണാൻ ഇനിയും വരുമെന്നും പഠനത്തിന് എല്ലാ സഹായവും നൽകുമെന്നും സാക്ഷരതാമിഷൻ ബ്രാൻഡ് അംബാസഡർ കൂടിയായ മഞ്ജു പറഞ്ഞു.

  കാർത്യാനി അമ്മയെ കാണണം

  കാർത്യാനി അമ്മയെ കാണണം

  97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയ കാർത്യാനിയമ്മയെ കാണണം എന്നുളള ആഗ്രഹം മ‍ഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സന്തോഷ് ശിവന്റെ പുതിയ ചിത്രമായ ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജു ഹരിപ്പാട് ഉണ്ടായിരുന്നു. ഈ അവസരത്തിലായിരുന്നു ക്രയോൺസ് ഫൗണ്ടേഷൻ എന്നു പേരുള്ള സാമൂഹിക സംഘടനയുടെ പ്രവർത്തകർ ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി കൊടുത്തത്.

  English summary
  actoress manju warier visit karthyayani amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X