»   »  പുറത്തിറങ്ങി പാവങ്ങൾക്ക് വല്ലതും കൊടുക്ക്! വിമർശകന് നമിതയുടെ ഉഗ്രൻ മറുപടി!

പുറത്തിറങ്ങി പാവങ്ങൾക്ക് വല്ലതും കൊടുക്ക്! വിമർശകന് നമിതയുടെ ഉഗ്രൻ മറുപടി!

Written By:
Subscribe to Filmibeat Malayalam

വളർത്തുനായയുടെ പിറന്നാൾ ആഘോഷിച്ചു പുലിവാല് പിടിച്ച മലയാളി താരം ഒരു പക്ഷെ നമിത പ്രമോദ് ആയിരിക്കും. എന്നാൽ പ്രേക്ഷകരുടെ വിമർശനം കേട്ട്  മിണ്ടാതിരിക്കുകയല്ല ചെയ്യുന്നത്. അതിനുള്ള കൃത്യമായ മറുപടിയും നമിത നൽകുന്നുണ്ട്. താരത്തിന് നേരെ ഉയർന്ന  വിമർശനത്തെക്കാലും  ഇപ്പോൾ വൈറലായിരിക്കിന്നത് അവരുടെ മറുപടിയാണ്.‌

namitha 2

ആമി കണ്ടു... എന്നാൽ അതിനു ശേഷം തനിയ്ക്ക് സംഭവിച്ചത് മറ്റൊന്നു; സൂര്യാ കൃഷ്ണമൂർത്തി പറയുന്നതിങ്ങനെ

നമിത വളർത്തുനായ്ക്ക് കേക്ക് നൽകുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ താഴെയണ് ആരാധകന്റെ വിമർശനം . കമന്റിനു താഴെ തന്നെ പേരെടുത്തു പറഞ്ഞാണ്  നമിത  അയാൾക്ക് തക്കതായ മറുപടി നൽകിയത്.

namitha

എന്റെ പൊന്നേ.. നോട്ടമെങ്കിൽ നോട്ടം ഇതാണ്! ഒരു അഡാർ ലവിലെ ഈ കക്ഷി ആരാണെന്ന് അറിയാമോ

പണകൊഴുപ്പിന്റെ അഹങ്കാരം

ഒന്നു പുറത്ത് ഇറങ്ങി നോക്കു, അപ്പോൾ കാണാം ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാത്ത മനുഷ്യരെ അവർക്ക് ആഹാരം കൊടുക്കു. എന്നിട്ട് ആ വ‌ീഡിയോ ഫേസ്ബുക്കിൽ പങ്കുവയ്ക്കു. അപ്പോൾ ഞങ്ങൾ ലൈക്ക് അടിക്കാമെന്ന് ആരാധകൻ കമന്റ് ചെയ്തിരുന്നു. ഇതിനു മറുപടിയുമായാണ് താരം രംഗത്തെത്തിയത്.

മാന്യമായ മറുപടി

പ്രേക്ഷകന്റെ ചോദ്യത്തിന് മാന്യമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. പാവപ്പെട്ടവരെ സംരക്ഷിക്കാനും സമൂഹത്തിൽ ചാരിറ്റി പ്രവർത്തനം ചെയ്യാനും തനിയ്ക്ക് അറിയാം. ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾ ലൗഡ് സ്പീക്കറിൽ കൂടി വിളിച്ചു പറഞ്ഞും, ഫോട്ടോ പോസ്റ്റ് ചെയ്തും ലോകത്തെ അറിയിക്കേണ്ട കാര്യമില്ലെന്നും നമിത പറഞ്ഞു. പോപ്പോ ഞങ്ങലുടെ വീട്ടിലെ ഏറ്റവും ചെറിയ അംഗമാണ്. മനുഷ്യർക്കു മാത്രമല്ല ലോകത്ത് ജീവിക്കാൻ അവകാശമുളളതെന്നും കണ്ണു തുറന്നു നോക്കുവെന്നും നമിത പറയുന്നുണ്ട്.

വളർത്തു നായ

നമിതയ്ക്ക് തന്റെ വളർത്തു നായ പോപ്പോ വളരെ സ്പെഷ്യലാണ്. ഇതിനു മുൻപും നായയോടൊപ്പമുള്ള ചിത്രം നമിത തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നമിതയുടെ പോപ്പോയോടുള്ള പ്രേമം സോഷ്യൽ മീഡിയയിൽ പാട്ടാണ്.

താരത്തിന് പിന്തുണ

നമിതക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ വിമർശിക്കുന്ന എത്ര പേർ പാവപ്പെട്ടവർക്കു ആഹാരം കൊടുക്കുന്നുണ്ട്. എത്ര പേർ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. വിമർശിക്കാൻ എല്ലാവർക്കും അറിയാമെന്നും ഈ സമയം കൊണ്ട് പൊതു ജനങ്ങൾക്കായി വല്ലതും ചെയ്യുവെന്നും താരത്തിന് പിന്തുണ നൽകി കൊണ്ട് ഒരു പ്രേക്ഷകൻപറയുന്നുണ്ട്. ഇതു പോലുള്ള നല്ല പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്

വീഡിയോ

വീഡിയോ

English summary
actoress namitha pramod facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam