»   »  ദീപിക പദുകോണിന് പിന്നാലെ പാർവതിയും!! ലക്ഷ്മിയായി ദീപിക എത്തുമ്പോൾ പല്ലവിയായി പാർവതിയും...

ദീപിക പദുകോണിന് പിന്നാലെ പാർവതിയും!! ലക്ഷ്മിയായി ദീപിക എത്തുമ്പോൾ പല്ലവിയായി പാർവതിയും...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ശക്തമായ സ്ത്രീകഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുട ഇടയിൽ ശ്രദ്ധനേടിയ നടിയാണ് പാർവതി. കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം ശക്തമായ സ്ത്രീകളുടെ മിഖങ്ങളായിരുന്നു. പാർവതി എന്ന നടി എപ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. സിനിമ മേഖലയിൽ പുരുഷന്മാർ അടക്കി വാഴുമ്പോഴും ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് പാർവതി എപ്പോഴും രംഗത്തെത്തുന്നത്.

  റാണി പദ്മാവതിയ്ക്ക് ശേഷം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാവാന്‍ ദീപിക പദുകോണ്‍

  ബംഗ്ലൂർഡെയ്സിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നസ്രിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കൂടെയായിരുന്നു പുറത്തിറങ്ങിയ പാർവതിയുടെ അവസാന ചിത്രം. ഇതിനുശേഷം സിനിമ മേഖലയിൽ നിന്ന് താരം ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ വീണ്ടും ശക്തമായ സ്ത്രീകഥാപാത്രവുമായി പാർവതി ബിഗ് സ്ക്രീനിൽ എത്തുകയാണ്. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പെൺകുട്ടിയുടെ കഥയുമായിട്ടാണ്  താരം എത്തുന്നത്

  നിലപാടിൽ വിട്ട് വീഴ്ചയില്ല!! പോരാടുക തന്നെ ചെയ്യും, ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രഞ്ജിനി

  പാർവതി പല്ലവിയാകുന്നു

  ആസിഡ് ആക്രമണത്തിൽ ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയുമായിട്ടാണ് പാർവതി ബിഗ് സ്ക്രീനിൽ എത്തുന്നത്. എന്നാൽ ഇതുവരെ ചിത്രത്തിന് പേര് ഇട്ടിട്ടില്ല. പല്ലവിയെന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. നവംബർ 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

  ആസിഫ് അലിയും ടൊവിനോയും

  ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണിത്. പാർവതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിപണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്യാമറ മുകേഷ് മുരളീധർ, എഡിറ്റിംഗ് മഹേഷ് നാരായണൻ, സംഗീതം ഗോപീസുന്ദർ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങാൻ തുടങ്ങുന്നത്.

  പുതിയ തലമുറ

  ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ് ഇത്. മലയാള സിനിമ രംഗത്തേയ്ക് ഒരു പുതിയ തലമുറയുടെ കാൽവയ്പ്പു കൂടിയാണ് ഈ ചിത്രം. അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കുകയില്ല. ഈ ചിത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച പിവി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെര്ഡഗ സന്ദീപ്, ഷെനുഗ ജയ്തിലക് സഹോദരിമാരുടെ കന്നി സംരഭമാണ് ഈ ചിത്രം.

  ബോളിവുഡിൽ ദീപിക

  മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഒരു ആസിഡ് ആക്രമണത്തിന്റെ കഥയൊരുങ്ങുകയാണ്. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച ലക്ഷ്മി ആഗർവാളിന്റെ ജീവിതം സിനിമയാകുകയാണ്. ബോളിവുഡ് സൂപ്പർ താരം ദീപികയാണ് ലക്ഷ്മിയായി എത്തുന്നത്. മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദീപിക തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും.

  ധൈര്യത്തിന്റെ കഥ

  ലക്ഷ്മിയുടെ ജീവിതകഥ തന്നെ വല്ലാതെ സ്പർശിച്ചെന്ന് ദീപിക അഭിപ്രായപ്പെട്ടു. ധൈര്യത്തിന്റേയും ശക്തിയുടേയും കഥയാണ് പ്രതീക്ഷയുടേയും കഥയാണിത്. ഈ കഥ വ്യക്തിപരമായി തന്നിൽ ആഘാതം സൃഷ്ടിച്ചെന്ന് നടി ദീപിക പദുകോൺ പറഞ്ഞു. കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  ബാല്യത്തിൽ തന്നെ മുഖം നഷ്ടമായി

  പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതിനു ശേഷം ലക്ഷ്മി തന്റെ ബാക്കിയുളള ജീവിതം ആസിഡ് ആക്രണത്തിൽ ഇരയായവർക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു.. ഈ വിഷയത്തിൽ നിരവധി ബോധവത്കരണ പരിപാടികൾ ലക്ഷ്മി സംഘടിപ്പിച്ചിട്ടുണ്ട്. 2014ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരവും ലക്ഷ്മി ഏറ്റുവാങ്ങിയിരുന്നു.

  English summary
  actoress parvathy play acid victim girl

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more