»   » സിന്ധു മേനോനെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍

സിന്ധു മേനോനെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍

Written By:
Subscribe to Filmibeat Malayalam
നടി സിന്ധു മേനോനെതിരെ കേസ് | filmibeat Malayalam

ലോണ്‍ എടുത്ത് തിരിച്ചടച്ചില്ല തെന്നിന്ത്യൻ താരം സിന്ധു മേനോനും സഹോദരനുമെതിരെ പോലീസ് കേസ് എടുത്തു. ബെംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിന്ധു മേനോന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് കന്നഡയാണ് ഇത് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആര്യയുടെ റിയാലിറ്റിഷോ വിവാദമാകുന്നു! മതം മാറാൻ തയ്യാറാണോ! വരലക്ഷ്മിയുടെ ചോദ്യം...

sindhu

സിന്ധു മേനോൻരെ സഹോദരനെ മാത്രമല്ല അദ്ദേഹത്തിന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരേയും പോലീസ് തിരയുന്നുണ്ട്. ഇവര്‍ ഒളിവിലാണ്.

ആദ്യം രാമേശ്വരം പിന്നെ ഗംഗ! ശ്രീയുടെ ചിതാഭസ്മം ഒഴുക്കിയത് രണ്ടിടത്ത്! പിന്നിൽ ഇങ്ങനെയാരു കാരണം..

പ്രിയപ്പെട്ട നടി

ബെംഗളൂരു സ്വദേശിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സിന്ധു മേനോൻ. വ്യത്യസ്തമായ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമായിരുന്നു സിന്ധു. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ജയറാമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഉത്തമനിലൂടെയാണ് മലയാള സിനിമയിൽ താരം എത്തിയത് ഈ നാട് ഇന്നലെ വരെ , മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, രാജമാണിക്യം,തൊമ്മനും മക്കളും സ്കെച്ച്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു ആണ് സിന്ധു മലയാളത്തിൽ അഭിനയിച്ച അവസാനം ചിത്രം

ഭർത്താവിനൊപ്പം

വിവാഹ ശേഷം സിന്ധു ഭർത്താവിനോടൊപ്പം യുകെയിലാണ് താമസം. ഐടി ജീവിനക്കാരനായ ഡൊമനിക് പ്രഭുവാണ് സിന്ധു മേനോന്റെ ഭർത്താവ്. ഇവർക്ക് ഒരു കഞ്ഞും ഉണ്ട്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് താരം.

തെന്നിന്ത്യൻ നടി

ബെംഗളൂരു സ്വദേശിയായ സിന്ധു തെന്നിന്ത്യയിലെ സുപരിചിതയായ താരമാണ്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷകളിലെ തിളങ്ങി നിന്ന താരമായിരുന്നു സിന്ധു. 1994ൽ ആയിരുന്നു സിന്ധു മേനോൻ വെള്ളിത്തരയിൽ എത്തിയത്. 2012 വരെ സിനിമ മേഖലയിൽ നിറസാന്നിധ്യമായിരുന്നു. അഭിനയത്രി, നർത്തി, അവതാരിക എന്നീ മേഖലയിൽ സിന്ധു മേനോൻ തിളങ്ങി നിന്നിരുന്നു.

English summary
actoress sindhu menon aganist case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam