»   » ദിലീപ് മാത്രമല്ല, മോഹന്‍‍ലാലും പൃഥ്വിരാജുമൊക്കെ ഇക്കാര്യത്തില്‍ കഴിവു തെളിയിച്ചവരാണ്, കാര്യം ???

ദിലീപ് മാത്രമല്ല, മോഹന്‍‍ലാലും പൃഥ്വിരാജുമൊക്കെ ഇക്കാര്യത്തില്‍ കഴിവു തെളിയിച്ചവരാണ്, കാര്യം ???

By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് സ്വഭാവികമാണ്. അവരവര്‍ക്ക് താല്‍പര്യമുള്ള ബിസിനസ്സില്‍ പണം മുടക്കാറുണ്ട് താരങ്ങള്‍. സിനിമയ്ക്ക് അപ്പുറത്ത് ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിക്കുന്ന നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്.

നിര്‍മ്മാണ കമ്പനി, വിതരണക്കമ്പനി, റസ്റ്റോറന്റ് , ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം തുടങ്ങി താരങ്ങളുടെ താല്‍പര്യവും ഒന്നിനൊന്ന് വ്യത്യസതമാണ്. സിനിമയില്ലാത്ത കാലത്തും സുഗമമായി ജീവിക്കാനുള്ള വരുമാനം ബിസിനസ്സില്‍ നിന്നും കിട്ടുമെന്നുള്ള താണ് ഏറ്റവും വലിയ കാര്യം. സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ജനപ്രിയനും യുവതാരവും അഭിനേത്രിയുമെല്ലാം ഇത്തരത്തില്‍ ബിസിനസ്സിലും പയറ്റിത്തെളിഞ്ഞവരാണ്.

ജനപ്രിയ താരത്തിന്റെ ബിസിനസ്സ്

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായ ദിലീപ് സിനിമയില്‍ നിന്നും മാത്രമല്ല ബിസിനസ്സിലൂടെയും കോടികള്‍ സമ്പാദിക്കുന്നുണ്ട്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് താരത്തിന്റെ വരുമാനത്തെക്കുറിച്ചും ബിസിനസ്സ് സ്ഥാപനങ്ങലെക്കുറിച്ചുമൊക്കെ അന്വേഷിച്ചു തുടങ്ങിയത്. നിര്‍ണ്ണായകമായ വിവരമാണ് ഇത്തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കറിപൗഡറിലൂടെ തുടങ്ങിയ മോഹന്‍ലാല്‍

ദുബായിലെ റസ്‌റ്റോറന്റിന് പുറമേയാണ് കറി പൗഡര്‍ ബിസിനസ്സിലേക്ക് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ശ്രദ്ധ തിരിച്ചത്. പിന്നീട് ഇത് ഏറ്റവും വലിയ ട്രേഡ് സീക്രട്ടായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

നിര്‍മ്മാണത്തിലും കൈ വെച്ചു

അഭിനയത്തിനും അപ്പുറത്ത് സിനിമയിലെ മറ്റു കാര്യങ്ങളിലും കൃത്യമായി സാന്നിധ്യം അറിയിച്ച് മുന്നേറുന്ന താരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഫിലിം പ്രൊഡക്ഷന്‍, നിര്‍മ്മാണം, വിതരണം തുടങ്ങിയ മേഖലകളിലും ശക്തമായ പ്രാതിനിധ്യം അറിയിച്ചിട്ടുണ്ട്. ആശിര്‍വാസ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ, പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായൊരു കാര്യമാണിത്.

മെഗാസ്റ്റാര്‍ അല്‍പം വ്യത്യസ്തനാണ്

അഭിനയത്തില്‍ മാത്രമല്ല ബിസിനസ്സിന്റെ കാര്യത്തിലും തന്റേതായ ശൈലി നില നിര്‍ത്തുന്ന താരമാണ് മമ്മൂട്ടി. കുമരകത്തിനടുത്ത് 17 ഏക്കറില്‍ വിശാലമായ നെല്‍പ്പാടമുള്ള മമ്മൂട്ടി കൃഷിയില്‍ അതീവ തല്‍പരനാണ്. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണോയെന്നറിയില്ല ശ്രീനിവാസനും ജൈവകൃഷിയുടെ വക്താവാണ്.

റസ്‌റ്റോറന്‍റ് ബിസിനസ്സില്‍ തല്‍പ്പരരായ യുവതാരങ്ങള്‍

യുവതാരങ്ങള്‍ക്കാകട്ടെ റസ്റ്റോറന്റ് ബിസിനസ്സിലാണ് ഏറെ താല്‍പര്യം. അടുത്തിടെയാണ് ആസിഫ് അലി കൊച്ചിയില്‍ വാഫന്‍ സ്ട്രീറ്റ് എന്ന റസ്റ്റോറന്റ് തുടങ്ങിയത്. ഖത്തറിലാണ് പൃഥ്വിരാജും ഇനദ്രജിത്തും അമ്മ മല്ലികയും ചേര്‍ന്ന് നടത്തുന്ന സ്‌പൈസ് ബോട്ട് റസ്‌റ്റോറന്റ്. യുഎഇയില്‍ പുതിയ ശാഖ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ ഇപ്പോള്‍.

വസ്ത്ര വിപണയില്‍ ശക്തമായ സാന്നിധ്യം

കാവ്യാ മാധവന്‍, സരിത ജയസൂര്യ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ വസ്ത്ര വിപണന മേഖലയില്‍ തങ്ങളുടേതായ ശൈലി സൃഷ്ടിച്ച് മുന്നേറുന്നവരാണ്. പൂര്‍ണ്ണിമ ഇന്ദ്രജിത്തും സരിത ജയസൂര്യയും അവരുടെ ഡിസൈനിങ്ങ് വൈദഗദ്ധ്യം നേരത്തെ തന്നെ തെളിയിച്ചിരുന്നു. പൂര്‍ണ്ണിമയുടെ പ്രാണയെ തേടി സിനിമാതാരങ്ങളടക്കം എത്താറുണ്ട്.

English summary
Actors those who interested in business.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam