»   » താരസുന്ദരി ഐമ സെബാസ്റ്റ്യൻ കുടുംബിനിയായി, നടിയുടെ വിവാഹ ഫോട്ടോസ് കാണാം...

താരസുന്ദരി ഐമ സെബാസ്റ്റ്യൻ കുടുംബിനിയായി, നടിയുടെ വിവാഹ ഫോട്ടോസ് കാണാം...

Posted By:
Subscribe to Filmibeat Malayalam

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഐമ റോസ്മി സെബാസ്റ്റിന്‍. ആദ്യ സിനിമയിലുടെ തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമായി മാറിയ അയിമ മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

കഥയും കഥാപാത്രവും സൂപ്പറായിരുന്നു, കഴിഞ്ഞ വര്‍ഷം റിലീസായ ഈ സിനിമകള്‍ കാണാതെ പോയാല്‍ വലിയ നഷ്ടമാണ്!

രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും സിനിമയില്‍ സജീവമായി വരുന്നതിന് മുമ്പ് തന്നെ ഐമ കുടുംബിനിയായിരിക്കുകയാണ്. നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയെ വിവാഹം ചെയ്തിരിക്കുന്നത്. കൊല്ലത്ത് നിന്നും ജനുവരി നാലിനായിരുന്നു ഐമയുടെ വിവാഹം

ഐമ വിവാഹിതായി

നടി ഐമ സെബാസ്റ്റിയാനും വിവാഹിതയായിരിക്കുകയാണ്. ഇന്ന് കൊല്ലത്ത് വെച്ച് നടന്ന ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഒരു പ്രണയം കലര്‍ന്ന എന്നാല്‍ അറഞ്ചേര്‍ഡ് മ്യാരേജ് ആയിരുന്നു.

ഐമയുടെ നായകന്‍

ഐമ അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയെ വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.

വിവാഹ വാര്‍ത്ത അറിയിച്ച് കെവിന്‍


താനും ഐമയും ജനുവരി നാലിന് വിവാഹിതാരാകന്‍ പോവുന്ന കാര്യം കെവിന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഐമയുടെ ഇരട്ട സഹോദരിയായ ഐനയുടെ വിവാഹവും നടന്നിരുന്നു.

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ

നിവിന്‍ പോളി നായകനായി അഭിനയിച്ച ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെയായിരുന്നു ഐമ സിനിമയിലേക്കെത്തിയത്. നിവിന്റെ സഹോദരിയായ അമ്മുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ് മോഹന്‍ലാലിന്റെ സിനിമയിലേക്കായിരുന്നു ഐമയ്ക്ക് അവസരം ലഭിച്ചത്.

മുന്തിരിവള്ളിയിലൂടെ


മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലായിരുന്നു ഐമ അഭിനയിച്ചിരുന്നത്. ജിനി ഉലഹന്നാന്‍ എന്ന ഐമയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നര്‍ത്തകിയാണ് ഐമ

രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും ഹീറോയിന്‍ ആവുന്നതിലൊന്നും തനിയ്ക്ക് വലിയ താല്‍പര്യമില്ലെന്ന് ഐമ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ഐമ.

English summary
Actress Aima enters wedlock with Kevin Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X