TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമലയുടെ വിവാഹനിശ്ചയം നടന്നില്ല,നടന്നത് പ്രാര്‍ത്ഥന
കൊച്ചി: താരങ്ങള്‍ പലപ്പോഴും തങ്ങളുടെ വിവാഹം പോലുള്ള മുഹൂര്‍ത്തങ്ങള്‍ വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് വ്യത്യസ്ത മതക്കാരാകുമ്പോള്. അടുത്തിടെ ആഷിഖ് അബുവും റിമ കല്ലിങ്കലും ഒരു മതത്തിനെയും വെറുപ്പിക്കാതെ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ലളിതമായി നടത്തി. അതുപോലെ ഇപ്പോള്‍ ചര്‍ച്ചായാകുന്നത് അമല പോള്‍- വിജയ് വിവാഹത്തെ കുറിച്ചാണ്.
മതങ്ങളെ വെറുപ്പിക്കാതിരിക്കാനും തങ്ങളുടെ വിശ്വാസത്തെ മാനിച്ചും വിവാഹ നിശ്ചയം പള്ളിയില്‍ വച്ചും വിവാഹച്ചടങ്ങ് അമ്പലത്തില്‍ വച്ചും നടത്താനാണ് നേരത്തെ തീരുമാനിച്ചത്. ഇത് പ്രകാരം കഴിഞ്ഞ ദിവസം അമലയുടെ ജന്മനാടായ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ച് താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അതോ വിവാദങ്ങളുമായി. സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് വിവാഹ നിശ്ചയം കഴിഞ്ഞതെന്ന് പറഞ്ഞ് വിമര്‍ശകര്‍ രംഗത്ത് വന്നതോടെ അമലയുടെ പിതാവ് വിശദീകരണവുമായെത്തി.

പള്ളിയില്‍ നടന്നത് മനസ്സമതമോ വിവാഹ നിശ്ചയമോ അല്ലെന്നാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നത്. എന്റെ മകള്‍ അമല പോള്‍ ജനിച്ചുവളര്‍ന്നത് എട്ടേക്കര്‍ സെന്റ്. ജൂജ് പള്ളിയുടെ അടുത്തായതിനാല്‍ ചെറുപ്പം മുതലേ യൂദാശ്ലീഹായുടെ വലിയ വിശ്വാസിയാണ്. ഏത് പ്രധാനപ്പെട്ട കാര്യമുണ്ടായാലും മുടങ്ങാതെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താറുണ്ടെന്ന് പോള്‍ വര്‍ഗീസ് പറഞ്ഞു.
കുടുംബ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദാമ്പത്ത്യ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ക്ഷേമത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമാണ് ശനിയാഴ്ച നടന്നത്. കത്തോലിക്ക സഭയുടെ പരമ്പരാഗതമായ മനസ്സമ്മതമോ മനസ്സുചോദ്യമോ ഒന്നുമായിരുന്നില്ല. പ്രാര്‍ത്ഥന പത്ത് മിനിട്ട് മാത്രമേ ദൈര്ഘ്യമുണ്ടായിരുന്നുള്ളുവെന്നും മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചു വന്ന വാര്‍ത്ത വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും രണ്ട് രീതി കാണിച്ചു എന്നാണ് ആരോപണം. കത്തോലിക്കാ നിയമപ്രകാരം യാക്കോബായ വിഭാഗം ഒഴികെ മറ്റ് ക്രൈസ്തവ വിഭാഗത്തില്പ്പെട്ടവരുമായുള്ള വിവാഹം പോലും അനുവദനീയമല്ല. ഓര്‍ത്തഡോക്സും മാര്‍ത്തോമയും അടക്കമുള്ള വിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും മാമോദീസ മുങ്ങണം. എന്നാല്‍ അമലയെ വിവാഹം ചെയ്യുന്ന സംവിധായകന് വിജയ് ഹിന്ദു ചെട്ടിയാര്‍ വിഭാഗത്തില്പ്പെട്ടതാണെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.