»   » രക്ഷിക്കാന്‍ നിയമം ഇല്ല, ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു നടിയുടെ അവസ്ഥ അറിയാമോ?

രക്ഷിക്കാന്‍ നിയമം ഇല്ല, ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു നടിയുടെ അവസ്ഥ അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് ദിവസം കഴിയും തോറും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ സ്ത്രീകളെ മാത്രമല്ല പ്രശസ്തിയിലുള്ളവരും ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടി നില്‍ക്കുകയാണ്. അതിന് ഉത്തമ ഉദ്ദാഹരണമാണ് നടി അമല റോസ് കുര്യന്‍.

കേരളത്തില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ സൈബര്‍ അക്രമികളുടെ ഇരയായിരുന്നു നടി അമല റോസ് കുര്യന്‍. നിരന്തരം പരാതികള്‍ ഉന്നയിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതി പീഠമോ ഇല്ലെന്ന് പറഞ്ഞ് നടി രംഗത്തെത്തിയിരിക്കുകയാണ്.

സൈബര്‍ ആക്രമണത്തിന്റെ പിടിയിലായ നടി

നടിയും മോഡലുമായ അമല റോസ് കുര്യനാണ് സൈബര്‍ അക്രമികളുടെ പ്രധാന ഇരയായി മാറിയത്. നടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി
പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യാര്‍ത്ഥനകളും തകൃതിയായി നടക്കുകയാണ്.

തെളിവടക്കം നല്‍കിയിട്ടും നടപടിയില്ല

തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കിയിട്ടാണ് താന്‍ പരാതി നല്‍കിയിരുന്നത്. എന്നിട്ടും പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. അതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി തന്റെ ദുരവസ്ഥ തുറന്നു കാണിച്ചിരിക്കുന്നതെന്നാണ് നടി പറയുന്നത്.

നടി പറയുന്നതിങ്ങനെ

ഇന്ന് നിരന്തരമായി ഓരോ പെണ്‍കുട്ടികളും സൈബര്‍ ആക്രമത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ജനുവരിയിലാണ് എന്റെ പേരില്‍ മറ്റൊരു വ്യാജ അക്കൗണ്ട് ഉള്ള കാര്യം താന്‍ അറിയുന്നതെന്നും അമല പറയുന്നു. എന്റെ ഫോട്ടോസ് ഉപയോഗിച്ച് മറ്റൊരു പെണ്‍കുട്ടി മാട്രിമോണിയില്‍ വിവാഹത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും അതിനൊപ്പം പല പേരുകളില്‍ നവമാധ്യമങ്ങള്‍ വഴി തന്റെ ഫോട്ടോ കൊണ്ട് പ്രണയാഭ്യാര്‍ത്ഥനയും വിവാഹഭ്യാര്‍ത്ഥനയും നടത്തുകയായിരുന്നു.

രണ്ട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍

തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണെന്നാണ് അമല പറയുന്നത്. വാട്ടസ്ആപ്പ് ട്രേസ് ചെയ്ത് നോക്കിയപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ ഭാഗത്താണെന്ന് മനസിലായിരുന്നു. എന്നാല്‍ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പറഞ്ഞു താന്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ മറ്റ് നടപടികളൊന്നും പിന്നീട് ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. ഇതിന് വേണ്ടി പലതവണ പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയത് മാത്രമാണ് മിച്ചം.

സൈബര്‍ സെല്‍ വീണ്ടും കേസ് ഫയല്‍ ചെയ്യിപ്പിച്ചു

താന്‍ ഇതിന് വേണ്ടി പിന്നെയും സൈബര്‍ സെല്ലിനെ സമീപിച്ചപ്പോള്‍ വീണ്ടും കേസ് ഫയല്‍ ചെയ്യാന്‍ പറയുകയായിരുന്നു. മാത്രമല്ല അവിടെ ഒരുപാട് കേസുകള്‍ വരുന്നുണ്ടെന്നും വേണമെങ്കില്‍ ഒരു പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

വ്യാജ അക്കൗണ്ടുകള്‍ എല്ലാവരും മനസിലാക്കണമെന്ന് നടി

തന്റെ ഫോട്ടോ വെച്ച് നിഖിത, നിമ്മി, തുമ്പി, എന്നിങ്ങനെ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും അവരില്‍ നിന്നും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ അത് വ്യാജമാണെന്ന് മനസിലാക്കണമെന്ന് അമല എല്ലാവരോടും പറയുകയാണ്. എനിക്ക് ഫേസ്ബുക്ക് അക്കൗണ്ടാണ് നിലവില്‍ ഉള്ളത്. വാട്ട്‌സ്ആപ്പ് അടുത്ത സുഹൃത്തുക്കളുമായി മാത്രമെ ഉള്ളു. എനിക്ക് ഐഎംഒ ഇല്ല, ഞാന്‍ മാട്രീമോണിയില്‍ പരസ്യം നല്‍കിയിട്ടില്ല, തല്‍ക്കാലം വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലെന്നും നടി പറയുന്നു.

എന്നെ സഹായിക്കാനും ഇവിടെ നീതി വ്യവസ്ഥ ഇല്ല

എല്ലാ പെണ്‍കുട്ടികളെ പോലെയും എന്നെ സഹായിക്കാന്‍ ഇവിടെ ഒരു നിയമമോ നീതി പീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഫേസ്ബുക്കിലുടെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അമല പറയുന്നത്. എല്ലാവരും തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യണമെന്നും മാക്‌സിമം ആളുകളില്‍ എത്തിക്കണമെന്നും അമല പറയുന്നു.

English summary
Actress Amala Rose Kurian fake accounts cheats found cyber cell did nothing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam