»   » സിനിമയില്‍ ഇനി താരപുത്രന്മാരുടെ കാലം: ഈ നടിയുടെ മകനും സിനിമയിലേക്ക്

സിനിമയില്‍ ഇനി താരപുത്രന്മാരുടെ കാലം: ഈ നടിയുടെ മകനും സിനിമയിലേക്ക്

Written By:
Subscribe to Filmibeat Malayalam
മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക് എത്തുന്നു | filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ താരങ്ങളുടെ മക്കള്‍ സിനിമയിലെക്കെത്തുന്നത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നൊരു കാര്യമാണ്. ചിലര്‍ സിനിമാ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനായി അഭിനയ രംഗത്തെത്തുമ്പോള്‍ മറ്റു ചിലര്‍ അഭിനയ മോഹവുമായി തന്നെ എത്തിയിരുന്നു. അടുത്ത കാലത്തായി മലയാള സിനിമാ രംഗത്താണ് ഈ പ്രവണത കൂടിവരുന്നത്. ഇതില്‍ പൃഥിരാജ്,ഇന്ദജിത്ത്,ദുല്‍ഖര്‍ സല്‍മാന്‍,വിനീത് ശ്രീനിവാസന്‍ എന്നിവര്‍ നേരത്തെ സിനിമയിലെത്തിയപ്പോള്‍ മറ്റുളളവര്‍ ഈയടുത്ത കാലത്തായാണ് സിനിമയിലെത്തിയിരുന്നത്.

ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം: ധോണിയെക്കുറിച്ച് നിവിന്‍

പ്രണവ് മോഹന്‍ലാല്‍,ഗോകുല്‍ സുരേഷ്, കാളിദാസ് ജയറാം,നിരഞ്ജന്‍ മണിയന്‍പ്പിളള രാജു എന്നിവര്‍ അടുത്തിടെയാണ് സിനിമകളിലെത്തിയിരുന്നത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി ഈ വര്‍ഷമായിരുന്നു റിലീസ് ചെയ്തിരുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ വന്‍ കളക്ഷനോടെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു.താരങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിക്കുന്നത് പോലെയുളള സ്വീകരണം അവരുടെ മക്കളുടെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. കഴിവുളള നടന്‍മാര്‍ തന്നെയാണ് ഇത്തരത്തില്‍ സിനിമയില്‍ എത്താറുളളത്.അടുത്തതായി മറ്റൊരു താര പുത്രന്‍ കൂടി സിനിമയില്‍ അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സിനിമയിലെത്തിയിരുന്നത്. വലിയ ആഘോഷങ്ങളും ആരവങ്ങളുമൊന്നുമില്ലാതെയായിരുന്നു ദുല്‍ഖറിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം നടന്നിരുന്നത്. ആദ്യ ചിത്രം വലിയ വിജയമായില്ലെങ്കിലും വ്യത്യസ്ഥ പ്രമേയം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും സെക്കന്‍ഡ് ഷോ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്‌നും ഈ ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറച്ചിരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍. ദുല്‍ഖറിനൊപ്പം തിലകനും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആദ്യ ചിത്രത്തില്‍ നിന്നും മാറി മെച്ചപ്പെട്ട അഭിനയമായിരുന്നു ദുല്‍ഖര്‍ പിന്നീടുളള ചിത്രങ്ങളില്‍ നടത്തിയിരുന്നത്. വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു

വിനീത് ശ്രീനിവാസന്‍

2002ല്‍ മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമാ രംഗത്തെത്തിയിരുന്നത്. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും കൈവെച്ച ഒരു താരമായിരുന്നു വിനീത്. അഭിനയം, പാട്ട്, ഗാനരചന, സംവിധാനം തുടങ്ങിയവയിലെല്ലാം വിനീത് തന്റെ പ്രതിഭ തെളിയിച്ചിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രമായിരുന്നു വീനീത് ആദ്യമായി സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രത്തിലൂടെയായിരുന്നു നിവിന്‍ പോളി,അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ സിനിമയിലെത്തിയിരുന്നത്. പിന്നീട് ജേക്കബിന്റെ സ്വര്‍ഗരാജ്യം, തിര,തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളും വീനിത് സംവിധാനം ചെയ്തിരുന്നു. പിതാവ് ശ്രീനിവാസനെ പോലെ തന്നെ തന്റെ കഴിവുകള്‍ സിനിമാ രംഗത്ത് തെളിയിച്ച താരമായിരുന്നു വീനിത് ശ്രീനിവാസന്‍.

പ്രണവ് മോഹന്‍ലാല്‍

ബാലനടനായി സിനിമയിലെത്തിയിരുന്ന താരമായിരുന്നു പ്രണവ് മോഹന്‍ലാല്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാളത്തില്‍ നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ആദ്യ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു പ്രണവ് നടത്തിയിരുന്നത്. ആദിയിലെ പ്രണവിന്റെ പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് തിയ്യേററ്റുകളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്. ആശീര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരുന്ന ഈ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും അമ്പത് കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. മോഹന്‍ലാലും തന്റെ മകന്റെ ആദ്യ ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിരുന്നു. ലാലേട്ടന്റെ പോലെ തന്നെ കഴിവുകള്‍ ഏറെയുളള പ്രണവ് ഭാവിയില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ഗോകുല്‍ സുരേഷ്

നടന്‍ സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ് മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭരത് എന്ന ടെക്നിക്കല്‍ സ്റ്റുഡന്റായിട്ടായിരുന്നു ഗോകുല്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ മോശമല്ലാത്തൊരു പ്രകടനമായിരുന്ന ഗോകുല്‍ നടത്തിയിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. മുത്തുഗൗ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ അഭിനയിച്ചത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലായിരുന്നു. ചെറിയൊരു വേഷത്തിലാണ് ചിത്രത്തില്‍ ഗോകുല്‍ എത്തിയതെങ്കിലും സിനിമയില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിരുന്നു അത്. ഗോകുല്‍ ഉണ്ണിമുകുന്ദനൊപ്പം അഭിനയിച്ച ഇര എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തിരുന്നത്. വ്യത്യസ്ഥ പ്രമേയത്തില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഉണ്ണിയ്‌ക്കൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു ഗോകുല്‍ അഭിനയിച്ചിരുന്നത്.

കാളിദാസ് ജയറാം

നടന്‍ ജയറാമിന്റെ മകനായ കാളിദാസ് ബാലനടനായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. 2002ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് സിനിമയിലെത്തിയിരുന്നത്. ചിത്രത്തില്‍ ജയറാമിന്റെ മകന്‍ തന്നെ ആയിട്ടാണ് കാളിദാസ് എത്തിയിരുന്നത്. ഈ ചിത്രത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചിരുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് കാളിദാസിന് മികച്ച ബാലനടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. അച്ഛനെ പോലെ തന്നെ കഴിവുളള താരമാണ് കാളിദാസ്

അംബികയുടെ മകനും സിനിമയിലേക്ക്

പഴയകാല നടി അംബികയുടെ മകനും അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തുകയാണ്. അംബികയുടെ മകന്‍ രാംകേശവ് കലാശനാണ് തമിഴ്‌സിനിമയിലൂടെ നായകനടനായി അരങ്ങേറ്റം കുറിക്കുന്നത്. സുന്ദര്‍ സിയുടെ അസോസിയേറ്റായിരുന്ന അശ്വിന്‍ മാധവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ നടിയാണ് അംബിക. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുളള നടി കൂടിയാണ് അംബിക. നടിയുടെ മകന്റെ സിനിമയില്‍ നായികയാവുന്നത് തമിഴിലെ പ്രശസ്ത നടന്‍ ലിവിങ്ങ്സ്റ്റണിന്റെ മകള്‍ ജോവിതയാണ്.

ട്രാന്‍സ് വൈകും! ഫഹദിന്റെ അമല്‍ നീരദ് ചിത്രം ഓണത്തിന്?

സൗഹൃദവും പ്രണയവും യാത്രയും നിറച്ച് ബിടെക്കിലെ ആദ്യ ഗാനം: വീഡിയോ കാണാം

English summary
actress ambika's son ramkeshav's movie is coming

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X