»   » വീട്ടമ്മയായി ഗൗതമി അഭിനയിക്കില്ല പകരം അനന്യ

വീട്ടമ്മയായി ഗൗതമി അഭിനയിക്കില്ല പകരം അനന്യ

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന നായികാ പ്രാധാന്യമുള്ള ചിത്രമായ '100 ഡിഗ്രി സെല്‍ഷ്യസില്‍' ഗൗതമി നായര്‍ക്ക് പകരം അനന്യ അഭിനയിക്കും. ഒരാഴ്ചയ്ക്ക് മുന്‍പ് വരെ ഗൗതമി ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ചിത്രത്തില്‍ നിന്നും പിന്മാറി.

ചിത്രത്തിലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണാ നായരെ സംവിധായകന്‍ സമീപിച്ചെങ്കിലും തിരക്ക് മൂലം നടി ചിത്രത്തില്‍ നിന്ന് ഒഴിവായി. അപര്‍ണയ്ക്ക് പകരം തമിഴ് നടി ഹരിത അഭിനയിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

ഒരു യഥാര്‍ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ. ചിത്രം അഞ്ച് സ്ത്രീകഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വീട്ടമ്മ, ബാങ്ക് ജീവനക്കാരി, ഐടി പ്രൊഫഷണല്‍, ടി വി റിപ്പോര്‍ട്ടര്‍, കൊളെജ് വിദ്യാര്‍ത്ഥിനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്ത്രീകള്‍.

വീട്ടമ്മയുടെ വേഷത്തില്‍ അനന്യയും കൊളെജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ ഹരിതയും എത്തും. ശ്വേതാ മേനോനാണ് ഐറ്റി പ്രൊഫഷണലിന്റെ വേഷത്തില്‍ എത്തുന്നത്. മേഘ്‌നാരാജും ഭാമയുമാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറുടേയും ബാങ്ക് ജീവനക്കാരിയുടെയും വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ലക്ഷ്മീ റായ് അഭിനയിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ പരന്നെങ്കിലും സംവിധായകന്‍ അത് നിഷേധിച്ചു. വിനു എബ്രഹാം തിരക്കഥ എഴുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിയ്ക്കും.

English summary
Rakesh Gopan's women-centric flick, 100 Degree Celsius, is already in the news for its casting. A few weeks back, there was buzz that actress Gauthami Nair has opted out of Rakesh's film. We now hear that another female lead, Aparna Nair, too has opted out citing date issues. While actress Ananya will replace Gauthami, Kollywood actress Haritha will replace Aparna in the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam