»   » രണ്ടാനമ്മയും സംവിധായകനും അഞ്ജലിയെ എന്തുചെയ്തു?

രണ്ടാനമ്മയും സംവിധായകനും അഞ്ജലിയെ എന്തുചെയ്തു?

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: രണ്ടാനമ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുന്നു എന്ന പരാതിക്ക് പിന്നാലെ തെന്നിന്ത്യന്‍ ചലച്ചിത്രതാരമായ അഞ്ജലിയെ കാണാതായതില്‍ ദുരൂഹത. ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ നിന്ന് അഞ്ജലിയെ കാണാതായി എന്നാണ് സഹോദരന്‍ രവിശങ്കര്‍ പോലീസില്‍ നല്‍കിയ പരാതി. അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാണ്.

രണ്ടാനമ്മയും സംവിധായകന്‍ എം യു കലാന്‍ജിയവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നു എന്നാണ് അഞ്ജലി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഷൂട്ടിംഗിനും മറ്റും തനിക്കൊപ്പം വന്നിരുന്ന ഭാരതിദേവി എന്ന സ്ത്രീ തന്റെ അമ്മയല്ല, രണ്ടാനമ്മയാണ് എന്നും താരം പറഞ്ഞിരുന്നു. ഭാരതി ദേവിയും കലാന്‍ജിയവും ചേര്‍ന്ന് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നും നടി ആരോപിച്ചിരുന്നു.

anjali

എന്നാല്‍ അഞ്ജലിയുടെ ആരോപണം സംവിധായകന്‍ എം യു കലാന്‍ജിയം നിഷേധിച്ചു. ്അഞ്ജലിയുടെ കുടുംബവുമായി തനിക്ക് യാതോരു ബന്ധവും ഇല്ല. തന്റെ പേര് ഈ പ്രശ്‌നത്തില്‍ വലിച്ചിഴക്കപ്പെട്ടതില്‍ പ്രയാസമുണ്ട്.

അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളാണ് അഞ്ജലിയെ പോപ്പുലറാക്കിയത്. തുടര്‍ന്ന് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചു. ജയസൂര്യയുടെ ജോഡിയായി പയ്യന്‍സ് എന്ന മലയാളം പടത്തിലും അഞ്ജലി വേഷമിട്ടു. അഞ്ജലിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Actress Anjali is missing after she alleged that she is being harassed by her family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam