»   » അഞ്ജലിയെ കണ്ടെത്തിയില്ല പൊലീസിന് തലവേദന

അഞ്ജലിയെ കണ്ടെത്തിയില്ല പൊലീസിന് തലവേദന

Posted By:
Subscribe to Filmibeat Malayalam
ഹൈദരാബാദ്: വളര്‍ത്തമ്മയും കുടുംബവുമായി വഴക്കിട്ട് നാടുവിട്ട നടി അഞ്ജലിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നു. കഴിഞ്ഞ ദിവസം താന്‍ ഒരു അജ്ഞാത കേന്ദ്രത്തിലുണ്ടെന്ന് അഞ്ജലി അറിയിച്ചിരുന്നുവെങ്കിലും ഇതെവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

സഹോദരന്‍ രവി ശങ്കറിനെ വിളിച്ചാണ് അഞ്ജലി താന്‍ സുരക്ഷിതയാണെന്നകാര്യം അറിയിച്ചിരുന്നത്. നേരത്തേ രവി ശങ്കര്‍ അഞ്ജലിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ജലിയുടെ ഫോണ്‍ വന്നതിന് പിന്നാലെ രവി ശങ്കരന്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ പരാതി പിന്‍വലിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ജലി എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു അറിവുമില്ലെന്ന് വെസ്റ്റ് സോണ്‍ ഡിസിപി സുധീര്‍ ബാബു പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അഞ്ജലി അവസാനമായി താമസിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച പൊലീസ് അഞ്ജലി അവസാനമായി സംസാരിച്ച നമ്പറുകളുടെ ഉടകളെ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതിനിടെ അഞ്ജലിയെ തിരികെ വേണമന്നാവശ്യപ്പെട്ട് വളര്‍ത്തമ്മ ഭാരതി ദേവി രംഗത്തെത്തി. അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് പോയ അവളെ ഇപ്പോള്‍ എവിടെയും കാണാനില്ല. അവള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. അവളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം-ഭാരതി ദേവി പറഞ്ഞു.

അഞ്ജലിയെ കാണാതായതുമുതല്‍ മനോവിഷമത്തിലായ തന്റെ ഒരേയൊരു ലക്ഷ്യം അഞ്ജലിയെ കണ്ടെത്തുക എന്നതു മാത്രമാണെന്നും ഈ വിഷയത്തില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ഭാരതീദേവി പറഞ്ഞു.

English summary
The Hyderabad Police has registered a complaint after actress Anjali reportedly went 'missing' from outside a posh hotel in Jubilee Hills on Monday morning

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam